ബാബരി മസ്ജിദ് LIVE: ഹിന്ദു മഹാസഭ നല്‍കിയ മാപ്പ് കീറിക്കളഞ്ഞ് രാജീവ് ധവാന്‍; ഞങ്ങള്‍ ഇറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ വൈകിട്ട് അഞ്ചു മണിയോടെ അവസാനിക്കും. രാവിലെ 11 മണിക്കാണ് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. തുടര്‍ച്ചയായ 40-ാം ദിവസമാണ് കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.
ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
വാദം കേള്‍ക്കലിന്റെ ലൈവ് അപ്‌ഡേറ്റുകള്‍
13:12 PM
രാമ ജന്മസ്ഥലം കുറിക്കുന്ന ഓള്‍ ഇന്ത്യാ ഹിന്ദു മഹാസഭ കൈമാറിയ മാപ്പ് കോടതിക്കുള്ളില്‍ കീറിക്കളഞ്ഞ് മുസ്‌ലിം ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന രാജീവ് ധവാന്‍.
ഇതോടെ ഇടപെട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, അന്തസ്സ് കളഞ്ഞുവെന്നും ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇറങ്ങിപ്പോകുമെന്നും പറഞ്ഞു.
12:45 PM
സുപ്രിംകോടതി നേരത്തെ നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
12:30 PM
അവസാന നിമിഷം നാടകം; ബി.ജെ.പി നിയന്ത്രണത്തിലുള്ള സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ബാബരി കേസില്‍ നിന്ന് പിന്മാറി
ബാബരി മസ്ജിദ് ഭൂമി കേസില്‍ അന്തിമവാദം നടക്കുന്ന ദിവസം നാടകീയ നീക്കങ്ങള്‍. കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയന്ത്രണത്തിലുള്ള യു.പി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റിസ്‌വി അഹമ്മദ് ഫാറൂഖി സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ സുപ്രിംകോടതി ഇതുവരെ തീരുമാനമെടുത്തില്ല.
സുപ്രിംകോടതി നേരത്തെ നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരില്‍ ഒരാളായ ശ്രീരാം പഞ്ച് മുഖേനയാണ് റിസ്‌വി ഫാറൂഖി പിന്മാറല്‍ അപേക്ഷ നല്‍കിയത്. ഭൂമിക്ക് മേല്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്ന് വരുത്തിതീര്‍ക്കാനാണ് അവസാന നിമിഷത്തിലെ പിന്മാറല്‍ നാടകം. റിസ്‌വി ഫാറൂഖിക്ക് പൊലിസ് സംരക്ഷണ നല്‍കണമെന്നും ശ്രീരാം പഞ്ചു കോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ കേസില്‍ പുതുതായി കക്ഷിചേരാനുള്ള ഹിന്ദു മഹാസഭ അടക്കമുള്ളവരുടെ 11 ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇത്രയും ഹരജികള്‍ മതിയെന്നും ഇനിയൊരു ഹരജി അനുവദിക്കില്ലെന്നും അഞ്ചു മണിയോടെ വാദം പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിന്‍ രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
11:30 AM
മുസ്‌ലിംകള്‍ക്ക് ആരാധനയ്ക്കായി വേറെയും കുറേ പള്ളികളുണ്ടെന്ന് രാം ലല്ല
മുസ്‌ലിംകള്‍ക്ക് ആരാധനയ്ക്കായ് വേറെയും കുറേ പള്ളികളുണ്ടെന്നും എന്നാല്‍ ഞങ്ങള്‍ക്ക് ഇത് ഒന്നേയുള്ളൂവെന്നും രാമ ജന്മസ്ഥലമെന്ന് വാദിച്ച് അഭിഭാഷകനായ രാം ലല്ല. ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍ വേറെയൊരു സ്ഥലം കാണിച്ച് രാം ജന്മഭൂമിയെന്നു പറയാനാവില്ലെന്നും രാം ലല്ല വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."