ചമ്രവട്ടം പാലം നിര്‍മാണത്തിലും ടി.ഒ സൂരജിനെതിരെ കുരുക്ക്: 35 കോടിയുടെ അഴിമതി നടന്നുവെന്ന്, അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്
കൊച്ചി: മലപ്പുറം ജില്ലയിലെ ചമ്രവട്ടം പാലം നിര്‍മാണത്തിലും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ എഫ്.ഐ.ആര്.രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്.
ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതെന്നാണ് പരാതി. അഴിമതിയെക്കുറിച്ചുള്ള കേസിലാണ് കോടതി ഉത്തരവ്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡി കെ.എസ്.രാജു, ചീഫ് എന്‍ജിനീയര്‍ പി.കെ.സതീശന്, ജനറല്‍ മാനേജര്‍ ശ്രീനാരായണന്, മാനേജിങ് ഡയറക്ടര്‍ പി.ആര് സന്തോഷ്കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, അണ്ടര്‍ സെക്രട്ടറി എസ്. മാലതി, കരാറുകാരായ പി.ജെ.ജേക്കബ്, വിശ്വനാഥന് വാസു, അരങ്ങത്ത്, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."