ലിംഗസമത്വം സ്ത്രീകളുടെ അവകാശമെന്ന് നവോത്ഥാന സംവാദം
തിരുവനന്തപുരം : ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ നവോഥാനം സ്ത്രീസമൂഹം പൗരാവകാശം എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. കേരളത്തെ ഇരുണ്ട കാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മോഡറേറ്ററായിരുന്ന മാധ്യമ പ്രവര്‍ത്തക ഗീതാ നസീര്‍ പറഞ്ഞു. ആയിരക്കണക്കിന് മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ആധുനിക കേരളം രൂപപ്പെട്ടതെന്ന് ചലച്ചിത്ര സംവിധായക വിധു വിന്‍സന്റ് പറഞ്ഞു. ഭരണഘടനയില്‍ പറയുന്ന ലിംഗസമത്വം നടപ്പാക്കാന്‍പോലും കഴിയാത്ത തരത്തില്‍ കേരളം മാറുന്നത് പഴയ ആധിപത്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മാധ്യമപ്രവര്‍ത്തക എം.എസ് ശ്രീകല പറഞ്ഞു. ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനാണ് ഒരുകൂട്ടമാളുകള്‍ ശബരിമലയില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി സരിത സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അഞ്ജിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."