കേരള ഭരണത്തില്‍ മന്ത്രിമാര്‍ക്ക് പ്രസക്തിയില്ല; എല്‍.ഡി.എഫ് നാടിന് അപമാനം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: കേരളത്തില്‍ ഭരണം മുഖ്യമന്ത്രിയില്‍ കേന്ദ്രീകൃതമായ അധികാര ശൃംഖലയുടെ പിടിയിലാണെന്നും മന്ത്രിമാര്‍ക്ക് പ്രസക്തിയില്ലാത്ത കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട എല്‍.ഡി.എഫ് ഭരണം നാടിന് അപമാനമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച ടി.എം. ജേക്കബ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ വകുപ്പ് സെക്രട്ടറിയിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. ഉത്തരവാദിത്വബോധം നഷ്ടപ്പെട്ട ഒരു വിഭാഗം മന്ത്രിയെന്നപേരില്‍ എന്തൊക്കെയോ കാട്ടികൂട്ടുന്നു. മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയലെ മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാതെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏകാധിപത്യ ഭരണം നടത്തുന്നു. ഇത് മതേതര ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത ലജ്ജാകരമായ അവസ്ഥയാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ടി.എം ജേക്കബ് നിയമസഭാ സാമാജികനെന്ന നിലയില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ മാതൃകാപരമാണ്. ഒരു രൂപ അരി, അപേക്ഷിച്ചാല്‍ ഉടന്‍ റേഷന്‍കാര്‍ഡ് എന്നീ പരിഷ്‌ക്കാരങ്ങള്‍ പൊതുവിതരണ ശൃംഖലക്ക് നല്‍കിയത് അദ്ദേഹത്തിന്റെ മികച്ച സംഭാവനകളാണെന്നും പ്രേമചന്ദ്രന്‍ അനുസ്മരിച്ചു.
ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാന്‍സിസ് അധ്യക്ഷനായി. മികച്ച പാര്‍ലമെന്റേറിയനായിരുന്ന ടി.എം ജേക്കബിന്റെ പ്രവര്‍ത്തന മികവും സംഭാവനകളും പുതുതലമുറ പഠനവിഷയമാക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ പറഞ്ഞു. ഡെയിസി ജേക്കബ്, അറക്കല്‍ ബാലകൃഷ്ണ പിള്ള, വാക്കനാട് രാധാകൃഷ്ണന്‍, അന്‍വറുദീന്‍, എഴുകോണ്‍ സത്യന്‍, മോഹനന്‍ പിള്ളകുളക്കട രാജു, ആര്‍. രാജശേഖരന്‍പിള്ള, റോയി ഉമ്മന്‍, രോബര്‍ച്ച് പട്ടകടവ്, ആര്‍. ബാലകൃഷ്ണപിള്ള, കരിക്കോട് ജമീര്‍ലാല്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."