HOME
DETAILS

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

  
February 19 2025 | 13:02 PM

Ragging on Karyavattom campus Accused students arrested and released

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തിൽ ഒന്നാംവർഷ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ്  രേഖപ്പെടുത്തിയത്. എന്നാൽ രണ്ടു വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് എന്ന് പോലീസ് അറിയിച്ചു.

കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗ് പരാതി സ്ഥിരീകരിച്ചത് കോളേജ് ആന്‍റി റാഗിംഗ് കമ്മിറ്റിയായിരുന്നു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലുമാണ് പരാതി നൽകിയിരുന്നത്.

തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി ലഭിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ 11 ന് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷം നടന്നിരുന്നു. അന്ന് മര്‍ദനമേറ്റ ബിന്‍സ് ജോസിന്‍റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്ക് ഏറ്റിരുന്നു. അന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.അന്ന് അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ പിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍‌ദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

തുടര്‍ന്നാണ് ബിന്‍സ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴക്കൂട്ടം പൊലീസിനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരിക്കുന്നത്.തുടർന്നാണ്  പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  16 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  17 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  17 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago