വിശ്വാസികള്‍ക്കിടയില്‍ മുഖ്യമന്ത്രി കലാപത്തിന് ശ്രമിക്കുന്നു: കെ. സുധാകരന്‍
പേരാമ്പ്ര/ കൊയിലാണ്ടി: ശബരിമല വിഷയത്തില്‍ ആചാരങ്ങളും വിശ്വാസങ്ങളും തെറ്റിച്ച് വിശ്വാസികള്‍ക്കിടയില്‍ കലാപമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കെ.പി സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.
പതിറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ഗുണ്ടകളെ സന്നിധാനത്തേക്ക് അയക്കുമ്പോള്‍ സംഘപരിവാരങ്ങള്‍ വെല്ലുവിളിയുമായി കലാപത്തിന് ശ്രമിക്കുന്ന കാഴ്ചകളാണ് നമുക്ക് കാണാന്‍ കഴിയുക. സംഘ്പരിവാര സഹായത്തോടെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ ശബരിമലയില്‍ യുവതീ പ്രവേശന സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച് വിധി വന്നപ്പോള്‍ വിശ്വാസികളെ സംരക്ഷിക്കാന്‍ പുറപ്പെട്ട ബി.ജെ.പി ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാഗതസംഘം ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, പി.എം സുരേഷ്ബാബു, സുമാ ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ കെ. പ്രവീണ്‍കുമാര്‍, കെ. ജയന്ത്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി. ശങ്കരന്‍, കെ.സി അബു, കെ. സുരേന്ദ്രന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, സ്വാഗതസംഘം ജന. കണ്‍വീനര്‍ രാജന്‍ മരുതേരി, ട്രഷറര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്‍, ഇ. അശോകന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ. ബാലനാരായണന്‍, കെ. രാമചന്ദ്രന്‍, മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാലന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ് സംസാരിച്ചു.
പേരാമ്പ്ര ടി.ബി പരിസരത്തുനിന്നു തുറന്ന വാഹനത്തില്‍ കെ. സുധാകരനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സ്വാമി സ്വരൂപാനന്ദ ശ്രീ രാമകൃഷ്ണമഠം, വലിയ കത്ത് പള്ളി ഇമാം ഷാഹുല്‍ ഹമീദ് ദാരിമി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. യു. രാജീവന്‍ അധ്യക്ഷനായി. ഡി.സിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന്‍, കെ.പി അനില്‍കുമാര്‍, അഡ്വ. കെ. പ്രവീ കുമാര്‍, കെ. സുരേന്ദ്രന്‍, എം.പി അബ്ദുല്ലക്കുട്ടി, വി.എസ് ജോയ്, പി. രത്‌നവല്ലി, വി.ടി സുരേന്ദ്രന്‍, സി.വി ബാലകൃഷ്ണന്‍, വി.പി ഭാസ്‌കരന്‍, മഠത്തില്‍ നാണു, കെ. വിജയന്‍, രാജേഷ് കീഴരിയൂര്‍, പി. ദാമോദരന്‍, പടന്നയില്‍ പ്രഭാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."