കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാനുള്ള നീക്കത്തെ കരുതിയിരിക്കുക: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
നരിക്കുനി: വിശ്വാസസമൂഹത്തെ മുഖവിലക്കെടുക്കാതെ ശബരിമല വിധിയുടെ കാര്യത്തില്‍ വ്യഗ്രത കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും അതിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളും കേരളത്തെ സംഘര്‍ഷഭരിതമാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്ര ഡല്‍ഹിയിലേക്കാണ് നടത്തേണ്ടണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മടവൂര്‍ ശിഹാബ് തങ്ങള്‍ മുസ്‌ലിം റിലീഫ് കമ്മിറ്റി യും റിയാദ് കെ.എം.സി.സി മടവൂര്‍ പഞ്ചായത്ത് കമ്മിറ്റി യും സംയുക്തമായി നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഒ.വി ഹുസൈന്‍ അധ്യക്ഷനായി. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒ.കെ മുഹമ്മദലിക്കും നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ആയിഷ റിനുവിനും ബൈത്തുറഹ്മ നിര്‍മാണത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ കെ.പി യസാര്‍, ടി.കെ അഷ്‌റഫ് എന്നിവര്‍ക്കുമുള്ള ഉപഹാരസമര്‍പ്പണം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. റിലീഫ് കമ്മിറ്റി ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. ടി.കെ ഫാമിലി ഗ്രൂപ്പിന് വേണ്ടണ്ടി ടി.കെ മജീദും നെചൂളി മജീദിന്റെ സ്മരണക്ക് മകന്‍ ഷഫീക്കും എം.പിക്ക് ഫണ്ട് കൈമാറി. റിലീഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കാസിം കുന്നത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ധീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പങ്കജാക്ഷന്‍, കെ.പി മുഹമ്മദന്‍സ്, ടി. അലിയ്യ്, സലാം കളരാന്തിരി, ഒ.കെ മുഹമ്മദലി, കെ. കുഞ്ഞാമു, എ.പി നാസര്‍, കെ.പി മുഹമ്മദ് ഹാജി, ടി.കെ അബൂബക്കര്‍, ടി. അബ്ദുറഹിമാന്‍, പി. മൊയ്തീന്‍കുട്ടി, നജീബ് നെല്ലാങ്കണ്ടി, എ.പി. ജംഷീര്‍, റഫീഖ് മുട്ടാഞ്ചേരി, ടി. മൊയ്തീന്‍ കുട്ടി, കെ.പി. യസാര്‍, ജാഫര്‍ എടക്കാട്ട്, കെ.കെ സിദ്ധീഖ്, മുനീര്‍ പുതുക്കുടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."