കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: നാലു വര്‍ഷവും സ്വര്‍ണം നേടി; ഇനി അക്ഷയയുടെ സ്വപ്‌നം ഒരു ജോലി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വനിതാ ലോങ് ജംപില്‍ സ്വര്‍ണമണിഞ്ഞ കാലിക്കറ്റ് സര്‍വകലാശാല കോളജ് മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കെ. അക്ഷയയ്ക്ക് ഇനി വേണ്ടത് ഒരു ജോലി. കായികരംഗത്ത് തുടരാനാവുന്ന ഒരു ജോലിയാണ് അക്ഷയയുടെ സ്വപ്നം. ഈ മിടുക്കി നാലു വര്‍ഷമായി സ്വര്‍ണമണിയുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന് താങ്ങാവാന്‍ ഒരു ജോലി തരപ്പെടുത്തണം.
കോഴിക്കോട് മാത്തോടം ദേവന്‍ നിവാസില്‍ സഹദേവന്റെ മൂത്ത മകളായ അക്ഷയ പരാധീനതകളെ ചാടിക്കടന്നാണ് കായികരംഗത്ത് തുടരുന്നത്. ആദ്യ ചാട്ടത്തില്‍ തന്നെ 5.78 മീറ്റര്‍ താണ്ടി.
അഞ്ച് വര്‍ഷമായി ഇന്റര്‍ കോളജിയറ്റ് മീറ്റില്‍ പങ്കെടുക്കുന്നു. നാലു വര്‍ഷവും സ്വര്‍ണവുമായി മടക്കം. കഴിഞ്ഞ വര്‍ഷം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യൂനിവേഴ്‌സിറ്റി കോളജിലെ കായികധ്യാപകന്‍ ജംഷീറാണ് പരിശീലകന്‍. ഇന്ന് മീറ്റിലെ വേഗതയേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്ററിലും മാറ്റുരക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ട്രിപ്പിള്‍ ജംപിലും സ്വര്‍ണമണിയുന്നുണ്ട്. ഇത്തവണ കോച്ചിന്റെ നിര്‍ദേശ പ്രകാരം ട്രിപ്പിള്‍ ജംപിനു പകരം 100 മീറ്ററിലേക്ക് മാറുകയായിരുന്നു. തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വനിതാ ലോങ് ജംപില്‍ സ്വര്‍ണമണിഞ്ഞ കാലിക്കറ്റ് സര്‍വകലാശാല കോളജ് മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കെ. അക്ഷയയ്ക്ക് ഇനി വേണ്ടത് ഒരു ജോലി. കായികരംഗത്ത് തുടരാനാവുന്ന ഒരു ജോലിയാണ് അക്ഷയയുടെ സ്വപ്നം. ഈ മിടുക്കി നാലു വര്‍ഷമായി സ്വര്‍ണമണിയുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന് താങ്ങാവാന്‍ ഒരു ജോലി തരപ്പെടുത്തണം.
കോഴിക്കോട് മാത്തോടം ദേവന്‍ നിവാസില്‍ സഹദേവന്റെ മൂത്ത മകളായ അക്ഷയ പരാധീനതകളെ ചാടിക്കടന്നാണ് കായികരംഗത്ത് തുടരുന്നത്. ആദ്യ ചാട്ടത്തില്‍ തന്നെ 5.78 മീറ്റര്‍ താണ്ടി.
അഞ്ച് വര്‍ഷമായി ഇന്റര്‍ കോളജിയറ്റ് മീറ്റില്‍ പങ്കെടുക്കുന്നു. നാലു വര്‍ഷവും സ്വര്‍ണവുമായി മടക്കം. കഴിഞ്ഞ വര്‍ഷം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യൂനിവേഴ്‌സിറ്റി കോളജിലെ കായികധ്യാപകന്‍ ജംഷീറാണ് പരിശീലകന്‍. ഇന്ന് മീറ്റിലെ വേഗതയേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്ററിലും മാറ്റുരക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ട്രിപ്പിള്‍ ജംപിലും സ്വര്‍ണമണിയുന്നുണ്ട്. ഇത്തവണ കോച്ചിന്റെ നിര്‍ദേശ പ്രകാരം ട്രിപ്പിള്‍ ജംപിനു പകരം 100 മീറ്ററിലേക്ക് മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."