വട്ടപ്പാറയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്. വട്ടപ്പാറ പ്രധാന വളവിന് താഴെ ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. 36 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഓച്ചിറ സ്വദേശികളായ സജാദ് എ സലാം(26), പനക്കല്‍ തെക്കേതില്‍ ഷമീര്‍(29), വയനാട് അരുണ്‍നാഥ്(26),നെയ്യാറ്റിന്‍കര നാരായണവിലാസം വിഷ്ണു(29), നേമം സ്വദേശികളായ അശ്വതി ഭവനില്‍ കബീര്‍(48), സുനിത(50), ഗോപകുമാര്‍(54), തേഞ്ഞിപ്പാലം അമ്പലപ്പടി രാജേഷ്(38), കലൂര്‍ ഭദ്രഭവന്‍ പ്രണീത(40), തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാര്‍(36), രേഷ്മ(24), രാജേന്ദ്രന്‍(51), സാജിത(30), ഷര്‍ഷാദ്(31), കോഴിക്കോട് അയിഞ്ഞിലം സ്വദേശി കന്നോത്ത് അനൂപ് (39), മാനന്തവാടി അടുവത്ത് കബീര്‍(35), അടുവത്ത് ഷമീന(25), അടുവത്ത് മുഹമ്മദ് ഹന്നാന്‍(6), ആലുവ അബിലാഷ് നിവാസില്‍ മനോജ്(49), കലപത്തൂര്‍ പ്രവീണ്‍(30), എടപ്പള്ളി ഭാഗ്യ(21), കൊല്ലം പൂര്‍ണിമ(30), എറണാംകുളം സ്വദേശി ഒഗസ്റ്റീന(32) എന്നിവരെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."