HOME
DETAILS
MAL
സെക്യൂരിറ്റി ജീവനക്കാരനെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍
backup
November 13 2018 | 07:11 AM
കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊള്ളയടിച്ചയാളെ മണിക്കൂറുകള്‍ക്കകം പൊലിസ് പിടികൂടി. മുണ്ടയാട് മുഹമ്മദ്(40)ആണ് പിടിയിലായത്. എന്‍.എസ് ടാക്കീസിന് സമീപത്തെ യശോദ ഇലക്ട്രിക്കല്‍സിലെ സെക്യൂരിറ്റിക്കാരന് തമിഴ്നാട് സേലം സ്വദേശി വിജയരാജിനെയാണ് ഞായര്‍ രാത്രി പത്തിനു കൊള്ളയടിച്ചത്. ഡ്യൂട്ടിക്കിടയില്‍ ഇയാളുടെ സമീപത്തേക്ക് കടന്നുവന്ന ആള് കീശയിലുണ്ടായിരുന്ന രണ്ടായിരം രൂപ ബലം പ്രയോഗിച്ച് എടുത്ത് ഓടിപ്പോവുകയായിരുന്നു. വിജയരാജ് ഉടന്‍ പൊലിസിനെ വിവരമറിയിച്ചു. കവര്‍ച്ചക്കാരന്റെ രൂപത്തെക്കുറിച്ചും സൂചന നല്കി. ഇതേ തുടര്‍ന്ന് എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി ബസ്റ്റാന്റിന് സമീപം വച്ച് മുഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."