HOME
DETAILS
MAL
ബാഡ്മിന്റണ്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് പുതിയ ഭേദഗതിക്കനുസരിച്ച് നടത്തണം
backup
June 21 2017 | 20:06 PM
3െകാച്ചി: എറണാകുളം ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സ്പോര്‍ട്സ് നിയമത്തിലെ ഭേദഗതി വ്യവസ്ഥകള്‍ക്കനുസരിച്ച് നടത്താന്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന് ഹൈക്കോടതി നിര്‍ദേശം നല്കി. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബാഡ്മിന്റണ്‍ ഷട്ടില്‍ സംസ്ഥാന അസോസിയേഷനും ജില്ലാ അസോസിയേഷനും നോട്ടിസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അസോസിയേഷന് തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ 36 ക്ലബുകളില്‍ 18 എണ്ണം വ്യാജമാണെന്നും ഇവര്‍ക്ക് രജിസ്ട്രേഷനോ മറ്റ് അംഗീകാരമോയില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. കേരള സ്പോര്‍ട്സ് നിയമത്തില്‍ 2015 ല്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് അസോസിയേഷന്റ ജനറല്‍ ബോഡിയില്‍ 15 ശതമാനം ദേശീയ - അന്തര്‍ദേശീയ താരങ്ങള്‍ വേണമെന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."