HOME
DETAILS
MAL
ദന്തല്‍ പി.ജി പ്രവേശനം നീറ്റിലൂടെ
backup
October 17 2019 | 17:10 PM
കേരളത്തിന്റെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ ദന്തല്‍ കോളജുകളില്‍ ബിരുദാനന്തര ബിരുദ ദന്തല്‍ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് നടത്തുന്ന നീറ്റ് - 2020 പ്രവേശന പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. കേരളത്തില്‍ 2020-21 വര്‍ഷം കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും നീറ്റില്‍ നിര്‍ബന്ധമായും യോഗ്യത നേടിയിരിക്കണം. നീറ്റ് (എം.ഡി.എസ്) 2020ന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31ന് ആണ്. പ്രവേശന പരീക്ഷ ഡിസംബര്‍ 20ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാരര.ിശര.ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."