HOME
DETAILS

പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിഴിഞ്ഞ് മാനേജ്‌മെന്റ്; പ്രതിഷേധിച്ചവരെ പിരിച്ചുവിട്ട് പ്രതികാരം

  
backup
November 13 2018 | 07:11 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%b2%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

പട്ടാമ്പി: ജില്ലയിലെ വിവിധ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആനുകൂല്യം വെട്ടികുറച്ചും ശബളത്തില്‍നിന്ന് നിശ്ചിത തുക പിടിച്ചുവച്ചും മാനേജ്‌മെന്റ് കൊള്ള തുടര്‍ക്കഥയാകുന്നു. പ്രതിഷേധിക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ട് വീണ്ടും പുതിയ തുടര്‍ക്കഥകള്‍ക്ക് തുടക്കമിടുകയാണ് സ്ഥാപനമേധാവികള്‍. ജോലിക്ക് കയറുന്ന സമയങ്ങളില്‍ നിശ്ചിത തുക ശബളം പറയുമെങ്കിലും അതില്‍നിന്ന് നിശ്ചിതതുക പിടിച്ച് ആദ്യപടി ആരംഭിക്കും. ചോദിച്ചാല്‍ നിയമങ്ങളടങ്ങിയ പേപ്പറില്‍ ഒപ്പ് വെപ്പിച്ച് ജീവനക്കാരന് പരാതിപ്പെടാന്‍ സാധിക്കാത്ത വിധം തടിയൂരുകയാണ് ഇത്തരക്കാര്‍.
അതേസമയം ജീവനക്കാര്‍ തുടര്‍ജോലികള്‍ ചെയ്യുന്നതിന് തടസമില്ലാതിരിക്കാന്‍ മാനേജ്മന്റിനെതിരേ പരാതികള്‍ നല്‍കാത്തതാണ് ഇക്കൂട്ടര്‍ക്ക് വിനയാകുന്നത്. ഇ.എസ്.ഐ, പി.എഫ്, സെക്യൂരിറ്റി തുടങ്ങിയവ പറഞ്ഞാണ് ശംബളത്തില്‍നിന്നുള്ള പിടുത്തം. ഇതില്‍ സെക്യൂരിറ്റിവകയായി പിടിച്ച തുക വര്‍ഷം പൂര്‍ത്തിയായാല്‍ നല്‍കും. മാനേജ്‌മെന്റിന്റെ ജീവനക്കാരോടുള്ള അപമര്യാദകളോ മറ്റു കാരണങ്ങളോ ഉണ്ടായാല്‍ ഇടക്കുവച്ച് ജോലി ഉപേക്ഷിച്ച് പോയവര്‍ക്ക് സെക്യൂരിറ്റി തുക നല്‍കാതെ കൊള്ളയടിക്കുന്ന പ്രവണതയുമുണ്ട്. അതിനാല്‍ തന്നെ ജീവനക്കാരുടെ വേതനം നഷ്ടപ്പെടുന്നതിനും ശബളത്തില്‍ കുറവ് വരുന്നതിനും ഇത് ഇടയാക്കുന്നു.
ഉയര്‍ന്ന യോഗ്യതയുള്ളവരും ഓഫിസ് ജീവനക്കാരും മറ്റു ഇതര ജീവനക്കാരടക്കം മാനേജ്‌മെന്റിന്റെ തലതിരിഞ്ഞ നിയമവും വ്യവസ്ഥിതിയും കാരണം പുറത്ത് പറയാനാകാതെയാണ് ജോലിയില്‍ തുടരുന്നത്. സമാനരീതിയില്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലുമുണ്ട്. ശബളത്തിന് പുറമെ പഞ്ചായത്ത് തൊഴില്‍ നികുതി തുക ജീവനക്കാരില്‍നിന്നും ഈടാക്കിയാണ് നികത്തുന്നത്. കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ഇത് ഏറെ പ്രയാസകരവുമാണ്.
മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള നിയമവ്യവസ്ഥകള്‍ എടുത്ത് മാറ്റണമെന്നാണ് ഇപ്പോള്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ പൊതു ആവശ്യം. മാനേജ്‌മെന്റാവട്ടെ എല്ലാ നിയമവ്യവസ്ഥതകളും മറ്റു ശബള ആനുകൂല്യവും പറഞ്ഞാണ് ജീവനക്കാരെ ജോലിക്കെടുക്കുന്നതെന്ന ന്യായവും പറഞ്ഞ് നിയമങ്ങളെ കാറ്റില്‍പറത്തി കൊള്ളലാഭം നേടുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago