HOME
DETAILS

സാമ്പത്തിക ഞെരുക്കം: തദ്ദേശസ്ഥാപനങ്ങളിലേക്ക് ഗൈഡും ഡയറിയും അച്ചടിക്കുന്നതിന് നിയന്ത്രണം

  
backup
October 17 2019 | 19:10 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%9e%e0%b5%86%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a4%e0%b4%a6%e0%b5%8d

കൊണ്ടോട്ടി: സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഡയറികളും ഗൈഡുകളും അച്ചടിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം. തദ്ദേശകം-2020 എന്ന പേരിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഗൈഡ് പ്രസിദ്ധീകരിക്കുന്നത്. ഗൈഡ് ആവശ്യത്തിന് ഓരോ സ്ഥാപനങ്ങളിലും ശുപാര്‍ശ പ്രകാരം അച്ചടിച്ചാല്‍ മതിയെന്നാണ് പ്രധാന നിര്‍ദേശം. ഗ്രാമ പഞ്ചായത്തിന്റെ എംബ്ലംവച്ച് 10,000 കോപ്പി ഡയറികള്‍ മാത്രം അടിക്കാനും നിര്‍ദേശിച്ചു. കോര്‍പ്പറേഷന്‍, നഗരസഭകളിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും, സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭ എന്‍ജിനീയര്‍ എന്നിവര്‍ക്കുമാണ് ഗൈഡ് നല്‍കേണ്ടത്.
കോപ്പി ഒന്നിന് 250 രൂപയാണ് വില. ഈ തുക തനത് ഫണ്ടില്‍നിന്ന് ഈടാക്കാവുന്നതുമാണ്. കുടുംബശ്രീയുടെ മുഴുവന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നല്‍കുന്ന എണ്ണത്തിന് മാത്രം ഗൈഡുകള്‍ അച്ചടിച്ചാല്‍ മതി.
ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാപഞ്ചായത്തുകള്‍ക്കും മറ്റു ഇതര വകുപ്പുകള്‍ക്കുമായി പരസ്യമുളള 25,000 ഗൈഡും പരസ്യമില്ലാത്ത 5,000 ഗൈഡും അച്ചടിക്കാനാണ് നിര്‍ദേശം. ഗ്രാമപഞ്ചായത്തുകളില്‍ അംഗങ്ങള്‍, സെക്രട്ടറി, അസി.സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കും ഗൈഡ് നല്‍കാം. ഇവ ഒന്നിന് 250 രൂപയാണ് തുക നിശ്ചയിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് 250 രൂപ ഇവരില്‍നിന്ന് ഈടാക്കാം.
ഗ്രാമ വികസന വകുപ്പിനും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഇവര്‍ ആവശ്യപ്പെടുന്ന ഗൈഡുകള്‍ അച്ചടിക്കാവുന്നതിനുള്ള അച്ചടി ചെലവ് ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നും ജില്ലാ ദാരിദ്ര്യ നിര്‍മാര്‍ജന യൂനിറ്റുകളില്‍നിന്നും ആനുപാതികമായി ചെലവഴിക്കണം. മറ്റുവകുപ്പുകളില്‍ ഗൈഡ് ആവശ്യമുളളവര്‍ ആവശ്യമായ തുക ഫണ്ടില്‍നിന്ന് ചെലവഴിച്ച് അച്ചടിപ്പിച്ചെടുക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago