സുനില്‍ ഛേത്രിക്ക് പകരം കോമള്‍ തട്ടാല്‍ ഇന്ത്യന്‍ ടീമില്‍
ന്യൂഡല്‍ഹി: ജോര്‍ദാനിലെ അമ്മാനില്‍ ഈ മാസം 17ന് നടക്കുന്ന ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിക്ക് പകരം യുവതാരം കോമള്‍ തട്ടാലിനെ ടീമില്‍ ഉള്‍പ്പെടുത്തി. കണങ്കാലിനേറ്റ പരുക്ക് കാരണമാണ് ഛേത്രിക്ക് പുറത്തിരിക്കേണ്ടി വന്നത്.
നവംബര്‍ അഞ്ചിനു കേരള ബ്ലാസ്റ്റേഴ്സിനെതിരേ ബംഗളൂരു 2-1ന് ജയിച്ച മത്സരത്തിനിടെയാണ് 34 കാരനായ ഛേത്രിക്ക് പരുക്കേറ്റത്. സന്ദേഷ് ജിങ്കന്റെ ടാക്ലിങിലാണ് ഛേത്രിക്കു പരുക്കുപറ്റിയത്.
ജോര്ദാനെതിരേയുള്ള 30 അംഗ ടീം നവംബര്‍ മൂന്നിന് തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണില്‍ എ.ടി.കെക്കു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് സീനിയര്‍ ടീമിലേക്ക് വഴി തുറന്നത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരം ഈ സീസണില്‍ 340 മിനുട്ട് കൊല്‍ക്കത്തക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച് ആദ്യമായി സീനിയര്‍ ടീമിലെത്തുന്ന താരമാണ് കോമള്‍ തട്ടാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."