ഡാന്‍സ് സ്കൂളിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പൂത്തുറ സ്വദേശി പിടിയില്‍
കഴക്കൂട്ടം: ഹിപ് ഹോപ്പ് ഡാന്‍സ് സ്കൂളിന്റെ മറവില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അഞ്ച് തെങ്ങ് പൂത്തുറ സ്വദേശി രാഹുല്‍ (19) അറസ്റ്റിലായി. 2018 ജൂലായില്‍ തിരുവനന്തപുരം കുന്നുകുഴിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഡാന്‍സ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും ലൈംഗിക പീഡനവും നടക്കുന്നതായി പോലീസ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ച് തെങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ്പ് ഡാന്‍സ് സ്ക്കൂളിന്റെ മറവിലാണ് ഡാന്‍സ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്നു നല്കി പീഡിപ്പിച്ചത്. ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് കേസ് കഴക്കൂട്ടം അസിസ്റ്റ്ന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് ലൈംഗികമായി പിഡിപ്പിക്കുയാണ് ഡാന്‍സ് പരിശീലകന് കൂടിയായ ഇയാളുടെ രീതിയെന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും അസി.കമ്മീഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും എസ്.സി.എസ്.ടി. ആക്ട് പ്രകാരവും, പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴക്കുട്ടം അസിസ്റ്റന്റ് കമ്മീഷ്ണര്‍ അനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്പെക്ടര്‍ എസ് വൈ സുരേഷ്, എസ് ഐ സുധീഷ്, സി പി ഒ മാരായ ശരത്, അന്‍സില്‍, മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."