പ്രാര്‍ത്ഥനക്കെത്തി രണ്ടര പവന്റെ സ്വര്‍ണ്ണ മോതിരവുമായി കടന്ന യുവതി പിടിയില്‍
ഹരിപ്പാട്: പ്രാര്‍ത്ഥനയ്ക്കെത്തി രണ്ടര പവന്റെ സ്വര്‍ണ്ണ മോതിരവുമായി കടന്ന യുവതി പോലീസ് പിടിയില്‍. അടൂര്‍ പഴക്കുളം സ്വദേശി ഹരിപ്പാട് പിലാപ്പുഴ കമലാലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മീനു (35) വിനെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുതന കൊല്ലശ്ശേരി അനില്‍കുമാറിന്റെ ഭാര്യ അംബികയുടെ മോതിരമാണ് മോഷ്ടിച്ചത്.
കഴിഞ്ഞ 29 നായിരുന്നു സംഭവം. ഹരിപ്പാട് നടന്ന സ്വര്‍ഗ്ഗീയ വിരുന്നില്‍ വെച്ച് പരിചയപ്പെട്ട മീനു പ്രാര്‍ത്ഥനയിലൂടെ മകന്റെ മൈഗ്രൈന്‍ തലവേദന ഭേദമാക്കാമെന്ന് പറഞ്ഞ് അംബികയുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി വരികയായിരുന്നു. പിന്നീടാണ് മോതിരം മോഷണം പോയ വിവരം അറിയുന്നത്. പൊലീസില്‍ പരാതി നല്കി സംശയമുള്ളവരുടെ വിവരങ്ങളും കൈമാറി. മീനുവിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നി വീട് പരിശോധിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും പുതിയ ഒരു ജോഡി സ്വര്‍ണ്ണ കമ്മലും മൊബൈല്‍ ഫോണും കണ്ടെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോതിരം കായംകുളത്തെ സ്വര്‍ണ്ണക്കടയില്‍ വിറ്റുവെന്നും ആ പണം കൊണ്ടാണ് കമ്മലും മൊബൈലും വാങ്ങിയതെന്നും മിനി സമ്മതിച്ചു. കായംകുളത്തെ കടയില്‍ നിന്നും പൊലീസ് മോഷണ മുതല്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."