കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലും അട്ടിമറി ലക്ഷ്യമിട്ട് യു.ഡി.എഫ്
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലും ഭരണ അട്ടിമറി ലക്ഷ്യമിട്ട് യു.ഡി.എഫ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയിലിനെതിരേ അവിശ്വാസ പ്രമേയത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായ സൂചന. 22 വാര്‍ഡുകളുള്ള കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ 14 അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. ഇതില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച അംഗങ്ങളെ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ഭരണ അട്ടിമറിയിലേക്ക് ഒരുങ്ങുന്നത്. നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്യാസിന്റെ ഭരണത്തിലെ അസംതൃപ്തിയാണ് മുസ്ലിം ലീഗ് നേതാവ് കല്ലടി അബൂബക്കര്‍ ഉള്‍പ്പെടെ പഞ്ചായത്തിലുള്ള യു.ഡി.എഫ് അംഗങ്ങള്‍ ഉയര്‍ത്തുന്നത്.
14 അംഗങ്ങളുള്ള സി.പി.എമ്മില്‍നിന്ന് വിപ്പിന്റെ പ്രതിരോധമില്ലാതെ മൂന്ന് സ്വതന്ത്ര അംഗങ്ങളെയാണ് യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയ വിജയത്തിനായി പ്രതീക്ഷിക്കുന്നത്. ഇതോടെ യു.ഡി.എഫ്-സി.പി.എം കക്ഷിനില സമാസമമാകും. ഇതിനിടെ സി.പി.എമ്മിന്റെ ഒന്‍പതാം വാര്‍ഡംഗം അഡ്വ. അബ്ദുള്‍ സലാം അംഗത്വം രാജിവക്കുന്നതിലേക്ക് നീങ്ങുന്നതായാണ് വിവരം. അങ്ങനെ വന്നാല്‍ ഭരണ അട്ടിമറിക്കായി നീക്കം നടത്തുന്ന യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."