വൃക്കരോഗികള്‍ക്ക് അഭയമൊരുക്കി 'അഭയം' കേന്ദ്രത്തിന് തുടക്കം
കാസര്‍കോട്: വൃക്കസംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കാസര്‍കോട്ട് 'അഭയം' കേന്ദ്രത്തിനു തുടക്കം. നിര്‍ധനരായ വൃക്കരോഗികള്‍ക്കു സൗജന്യമായി ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ നല്‍കുക ലക്ഷ്യമിട്ടാണ് തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ കേന്ദ്രം ആരംഭിച്ചത്.
നാലു മാസംമുന്‍പ് ഒരുകൂട്ടം ചെറുപ്പക്കാരുടെ മനസിലുദിച്ച ആശയമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. 23 മുതല്‍ നാല്‍പത് വരെ പ്രായമുള്ളവരുടെ കൂട്ടായ്മയാണു സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചത്.
രണ്ട് ഡയാലിസിസ് യന്ത്രങ്ങള്‍ വാങ്ങിക്കണമെങ്കില്‍ 10 ലക്ഷം രൂപയിലേറെയാണു ചെലവ് വരുന്നത്. ഇതിനുപുറമെ അനുബന്ധ സാധനസാമഗ്രികള്‍ കൂടി വാങ്ങിക്കണമെങ്കില്‍ ലക്ഷങ്ങള്‍ പിന്നെയും വേണം. എന്നാല്‍, ഒറ്റക്കെട്ടായി നടത്തിയ നീക്കത്തിലാണു പദ്ധതി തുടങ്ങാന്‍ വേണ്ട മുഴുവന്‍ തുകയും യുവാക്കള്‍ സമാഹരിച്ചത്.
പ്രവര്‍ത്തനസജ്ജമായ രണ്ട് ഡയാലിസിസ് യന്ത്രങ്ങളുമായാണ് 'അഭയം' കേന്ദ്രത്തിന്റെ തുടക്കം. കുമ്പോല്‍ സയ്യിദ് കെ.എസ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടന ദിവസം തന്നെ ഒരു രോഗിക്ക് ഡയാലിസിസ് നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."