എങ്ങുമെത്താതെ മാഹി മത്സ്യബന്ധന തുറമുഖം
മാഹി: മാഹി ഹാര്‍ബറിന്റെ നിര്‍മാണ പ്രവൃത്തി എങ്ങുമെത്തിയില്ല. 13 വര്‍ഷം മുമ്പാണ് മത്സ്യബന്ധന തുറമുഖത്തിനു കേന്ദ്ര സര്‍ക്കാര്‍ മാഹി തുറമുഖത്തിനു അനുമതി നല്‍കിയത്.
24 കോടിക്ക് കായിക്കര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണ പ്രവൃത്തി. മൂന്നുവര്‍ഷത്തിനകം നിര്‍മാണ പ്രവൃത്തിപൂര്ത്തിയാക്കാനായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ 15 വര്‍ഷമായിട്ടും നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായില്ല. പാതിവഴിയിലായ നിര്‍മാണം ചെന്നെയിലെ മാര്‍ഗ് എന്ന സ്വകാര്യ കമ്പനിക്ക് 74 കോടിക്ക് മറിച്ച് കൊടുത്തെങ്കിലും പ്രവൃത്തി പൂര്‍ണമായും നിലച്ചിട്ട് മൂന്നുവര്‍ഷമായി.
അതേസമയം മാഹി ഹാര്‍ബറിന്റെ ചിലവ് ഇപ്പോള്‍ 74 കോടിയില്‍ എത്തി. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൊട്ടടുത്ത തലായിലെ ഹാര്‍ബര്‍ 40 കോടിക്കാണ് പൂര്‍ത്തീകരിച്ചത്. ചോമ്പാല്‍ മത്സ്യ തുറമുഖമാകട്ടെ 30 കോടിക്കും. ഈ രണ്ടുതുറമുഖത്തെയുമാണ് മാഹിയിലെ മത്സ്യതൊഴിലാളികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. 400 ഓളം കുടുബങ്ങളാണ് തീരദേശ മേഖലയില്‍ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."