ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്ത സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു
തിരുവനന്തപുരം: മണ്ഡലകാലത്ത് ഇത്തവണ ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കഴിഞ്ഞു. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെയാണ് ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.
ദര്‍ശന സമയത്തിന് കൂടുതല്‍ യുവതികളും ബുക്ക് ചെയ്തിരിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. ആന്ധ്രയെ കൂടാതെ ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും യുവതികള്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. പ്രതിഷേധം ഉയരുന്നതിനാല്‍ എത്ര പേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല.
www.sabarimalaq.com എന്ന വെബ്‌സൈറ്റ് വഴിയാണ് ശബരിമല ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ജനുവരി 19 വരെ ഈ സൈറ്റിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്യാം. ഒക്ടോബര്‍ 30നാണ് പോലിസ് തീര്‍ഥാടകര്‍ക്കായി ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."