HOME
DETAILS

'റോഹിംഗ്യകളോടു ചെയ്തത് മാപ്പര്‍ഹിക്കാത്ത പാതകം'

  
backup
November 14 2018 | 19:11 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-%e0%b4%ae

 

സിംഗപ്പൂര്‍ സിറ്റി: മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ വിമര്‍ശനവുമായി അമേരിക്ക. സൈന്യത്തിന്റെ പിന്തുണയോടെയുണ്ടായ ആക്രമണത്തെ മാപ്പര്‍ഹിക്കാത്ത പാതകമെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വിശേഷിപ്പിച്ചത്.
സിംഗപ്പൂരില്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടിക്കിടെ മ്യന്മര്‍ ഭരണാധികാരി ആങ് സാന്‍ സൂക്കിയോടു സംസാരിക്കുയായിരുന്നു അദ്ദേഹം. രണ്ടു മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചതു ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ചു ജനങ്ങള്‍ക്കു വ്യത്യസ്ത അഭിപ്രമായമാണുള്ളതെന്നു സൂക്കി പറഞ്ഞു.
സൂക്കിക്കെതിരേ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പ്രതികരിച്ചതിനു പിന്നാലെയാണ് മൈക് പെന്‍സ് രംഗത്തെത്തുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിലുണ്ടായ ആക്രമണം ന്യായീകരിക്കുന്നതു മാപ്പര്‍ഹിക്കാത്തതാണെന്നു മഹാതീര്‍ മുഹമ്മദ് പറഞ്ഞു. റോഹിംഗ്യകള്‍ക്കെതിരേയുണ്ടായ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സൂക്കിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
സൂക്കിക്കു നല്‍കിയിരുന്ന പരമോന്നത ബഹുമതി ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
അതിനിടെ, ബംഗ്ലാദേശ്-മ്യാന്മര്‍ ധാരണപ്രകാരം റോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വദേശത്തേയ്ക്കു മടക്കിയയക്കല്‍ ഈ ആഴ്ച ആരംഭിക്കുകയാണ്. എന്നാല്‍, റാഖൈനിലെ സുരക്ഷയില്‍ പുരോഗതിയില്ലാത്തതിനാല്‍ പുനരധിവാസ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago