ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു
തിരുവനന്തപുരം: നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടു പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണമെന്ന് ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷക്ക് സജ്ജരാക്കുന്നതിന് വേണ്ടി തിരുവനന്തപുരം ഐ.എം.ജിയില്‍ ആരംഭിച്ച പ്രത്യേക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാര്‍ പൊതുജനങ്ങളോട് കൂടുതല്‍ ആഭിമുഖ്യം കാട്ടേണ്ടതുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും പരമിതികളും നേരിടുന്നവര്‍ക്ക് കൂടുതല്‍ കരുതലും പരിഗണനയും സമൂഹം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴ്‌സ് ഡയറക്ടര്‍ കൂടിയായ അസോസിയേറ്റ് ഫെല്ലോ കെ.കെ രാജഗോപാലന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള ഭിന്നശേഷി വികസന കമ്മീഷണര്‍ ജി. ഹരികുമാര്‍, ഡി.എ.പി.സി പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍, എ.കെ.എ.ഡി പ്രസിഡന്റ് ഷണ്‍മുഖന്‍, ഹേമലത, എസ്.എസ് ലളിത് പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 60 ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 21 ദിവസം നീളുന്ന പരിശീലനം ഡിസംബര്‍ 7ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."