മാലിന്യ നിര്‍മ്മാര്‍ജ്ജനം ജീവിതവ്രതമായി സ്വീകരിക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
മലയാറ്റൂര്‍ : യുവജന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കര്‍മ്മചൈതന്യം നാടിനെ സംരക്ഷിക്കാനുള്ള മഹനീയ യജ്ഞത്തിനുവേണ്ടി സമര്‍പ്പിക്കേണ്ട സമയമാണിതെന്ന് തുറമുഖ പുരാവസ്തു
പുരാരേഖ മ്യൂസിയം വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വ്യക്തമാക്കി.യൂത്ത് കോണ്‍ഗ്സ്സ് എസ്. സംസ്ഥാനവ്യാപകമായി 1001 മഴക്കുഴി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന സോഷ്യല്‍ കള്‍ച്ചര്‍-മലയാറ്റൂര്‍ സെന്റ്. തോമസ് സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഊഴിയെ കാക്കാന്‍ ആവാം മഴക്കുഴികള്‍ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വള്ളം മനുഷ്യരുടെ മാത്രമല്ല പ്രകൃതിയുടെ ജീവന്‍ നിര്‍ത്താനുള്ളതാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം ജീവിത വൃതമായി പുതിയ തലമുറ സ്വീകരിക്കണം. പ്രകൃതിയെ സ്‌നേഹിക്കുവാനും പ്രണയിക്കുവാനും പുതിയ തലമുറയ്ക്ക് കഴിയണം. ഗ്രാമങ്ങളിലേയ്ക്ക് ഉയരണം. ഇന്ത്യയുടെ ഭാവി ഗ്രാമങ്ങളിലാണ്. അവിടെയാണ് മാറ്റം ഉണ്ടാകേണ്ടത്. എന്ന് ഗാന്ധിജിയുടെ സന്ദേശം അതാണ്. യുവജനശക്തി പ്രധാന്യമായ ജല സംരക്ഷണമാകട്ടെ നമ്മുടെ മുദ്രാവാക്യം.
സ്‌കൂള്‍ അംങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന മഴക്കുഴി നിര്‍മ്മാണം തൂമ്പയും കൊട്ടയും ഉപയോഗിച്ച് കിളച്ച്‌കോരി മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എല്‍.എ. റോജി.എം.ജോണിന്റെ അധ്യക്ഷതയില്‍ നടന്ന ഊഴിയെകാക്കാം ആവാം മഴക്കുഴി എന്ന പദ്ധതി യൂത്ത് കോണ്‍ഗ്രസ്സ് (എസ്) സംസ്ഥാന പ്രസിഡന്റും കേരള സര്‍ക്കാര്‍ യുവജന ബോര്‍ഡ്‌മെമ്പറുമായ സന്തോഷ് കാല വിശദീകരിച്ചു.സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഡോ.ജോണ്‍ തേയ്ക്കാനത്ത്, അനിമോള്‍ ബേബി, പ്രിന്‍സിപ്പാള്‍ ഡോ.സി.എ. ബിജോയ്, ഹെഡ്മാസ്റ്റര്‍ ജോളി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."