മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പണപ്പിരിവ്; രണ്ട് പേര് പിടിയില്‍
പെരുമ്പാവൂര്‍: മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പണപ്പിരിവ് നടത്തിയ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. കോടനാട് പ്രദേശങ്ങളിലെ പാറമടകളിലും ക്രഷറുകളിലും എത്തി പണപ്പിരിവ് നടത്തുന്നതിനിടെ തിരുവനന്തപുരം വര്‍ക്കല സ്വദേശി കോണക്കല് വീട്ടില്‍ അല്അമീന് (35), പെരുമ്പാവൂര്‍ മാറംമ്പിള്ളി പള്ളിപ്രംകര വീട്ടില്‍ മാഹിന്‍ (49) എന്നിവരെയാണ് കോടനാട് പൊലിസ് പിടികൂടിയത്. പ്രതികളുടെ പക്കല്‍നിന്നും കേരള ജേണലിസ്റ്റ് യൂണിയന് ആന്റ് മീഡിയ വര്‍ക്കേഴ്സ് എന്ന് എഴുതിയ നോട്ടീസുകളും വ്യാജ രസീത് കുറ്റികളും കണ്ടെടുത്തിട്ടുണ്ട്. ആഴ്ച്ചകളായി പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഇവര്‍ പണപ്പിരിവ് നടത്തിവരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാധ്യമപ്രവര്‍ത്തരുടെ പേരില്‍ പ്രതികള്‍ പിരിവ് നടത്തിയിരുന്നതായി പൊലിസ് സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് മാധ്യമ പ്രവര്ത്തകന് എന്ന വ്യാജേന പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍നിന്നും പണപ്പിരിവ് നടത്തിയതിന് അല്‍അമീനെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയിരുന്നു.
ഈ കേസ് പ്രതിയുടെ പേരില്‍ നിലനില്‍ക്കുമ്പോഴാണ് വീണ്ടും ഇതേകാരണത്താല്‍ പിടിയിലാകുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ മാഹിന്‍ ഇതിനുമുമ്പും പല തട്ടിപ്പുകേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."