നേപ്പാളില്‍ ഇന്ത്യക്ക് വേണ്ടി പാഡണിയാന്‍ വയനാട്ടുകാരിയും
മാനന്തവാടി: ഇന്തോ - നേപ്പാള്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന്റെ (2019)ഭാഗമായി ഇന്തോ - നേപ്പാള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് അസോസിയേഷന് ഡിസംബര്‍ 29 മുതല്‍ പോക്കാറയില് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള ഏക വനിതാ താരമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ഥിനി എം.എസ് ഗീതു. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍വച്ച് നടന്ന ചാംപ്യന്‍ഷിപ്പിലാണ് ടെന്നിസ് ബോള്‍ ക്രിക്കറ്റ് ജൂനിയര്‍ വനിതാ സംസ്ഥാന ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഗീതുവിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്. സീനിയര്‍ വനിതകളുടെ ഇന്ത്യന്‍ ടീം അംഗമായാണ് നേപ്പാളില്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. എട്ടാം ക്ലാസില്‍ പടിക്കുമ്പോള്‍ ജില്ലാ ക്രിക്കറ്റ് ടീം അംഗമായ ഗീതു പിന്നീട് ഈ രംഗത്ത് ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്യാംപിലൂടെയാണ് ഗീതു ടെന്നിസ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുനത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ക്ലര്‍ക്കായ എടവക പാതിരിച്ചാല്‍ അന്യയില് പി.സി സന്തോഷിന്റയും എം. ബിന്ദുവിന്റെയും മകളാണ് ഗീതു.
ഇന്ത്യയില്‍ കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ മാത്രം ടെന്നിസ് ബോള്‍ ക്രിക്കറ്റിന് അംഗീകാരം നല്‍കാത്തതാണ് ഗീതുവിനെയും കുടുംബത്തെയും അലട്ടുന്ന പ്രശ്നം. നേപ്പാളില്‍ പോയി വരാനുള്ള ഭാരിച്ച പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഈ കുടുംബം. ടെന്നിസ് ബോള്‍ ക്രിക്കറ്റിനെ കേരളം അംഗീകരിക്കാത്തത് നിരവധി താരങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതായും ഗീതുവിനും പിതാവിനും നേപ്പാളില്‍ പോകാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗീതുവിന്റെ പരിശീലകനും വാളേരി സ്കൂള്‍ കായിക അധ്യാപകനുമായി കെ.വി സജി പറഞ്ഞു. മാനന്തവാടി സ്കൂളിലെ തന്നെ വിദ്യാര്‍ഥികളായ ഷിയ തോമസും സാറാ മനോജും കേരള സബ് ജൂനിയര്‍ വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യു.പിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഈ സംസ്ഥാന താരങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."