HOME
DETAILS
MAL
വാണിമേലില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം
backup
June 22 2017 | 20:06 PM
കോഴിക്കോട്: 2016ലെ വേസ്റ്റ് മാനേജ്മെന്റ് നിയമപ്രകാരം വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ജൂലൈ 16 മുതല്‍ നിരോധിക്കാന്‍ വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എല്ലാ വീടുകളിലും പഞ്ചായത്ത് തുണിസഞ്ചി വിതരണം ചെയ്തിരുന്നു. നിരോധനത്തിന്റെ ഭാഗമായി മൂന്ന് മേഖലകളിലായി ഭൂമിവാതിക്കല്‍, വിലങ്ങാട്, പരപ്പുപാറ എന്നീ ടൗണുകളില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു.
ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂനിറ്റില്‍ റീസൈക്ലിങ് ചെയ്യുന്നതാണ്. ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."