കൈക്കൂലി സെയ്ദിന് ശീലം; ഒടുവില്‍ കുടുങ്ങി
ശ്രീകണ്ഠപുരം: പൈസക്കരിയില്‍ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലകപ്പെട്ട പയ്യാവൂര്‍ വില്ലേജ് ഓഫിസര്‍ ചെങ്ങളായി സ്വദേശിയും ചുഴലിയില്‍ താമസക്കാരനുമായ എം.പി സെയ്ദ്(38) കെണിയിലായത് പണത്തോടുള്ള അത്യാര്‍ത്തി കാരണം. റവന്യൂ വകുപ്പില്‍ സര്‍വിസിലിരിക്കെ മരണപ്പെട്ട പിതാവിന്റെ ഒഴിവില്‍ സര്‍ക്കാര്‍ ജോലിയില്‍ കയറിയ സെയ്ദ് തുടക്കം മുതല്‍ കൈക്കൂലി ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തളിപ്പറമ്പ് താലൂക്ക് ഓഫിസില്‍ ഇദ്ദേഹം ജോലി ചെയ്യവെ നിസാര കാര്യത്തിന് പോലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി വാങ്ങാറുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും ഈ ശീലം തുടര്‍ന്നു.
പൈസക്കരിയിലെ പി.പി അജിത് കുമാര്‍ തന്റെ കുടുംബവക സ്വത്തിനായി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫിസറെ സമീപിച്ചപ്പോള്‍ 60,000 രൂപ ആവശ്യപ്പെട്ടു. അജിത്കുമാര്‍ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം 50,000 രൂപ കൊടുക്കുമ്പോഴാണ് സെയ്ദിനെ വിജിലന്‍സ് കൈയോടെ പിടകൂടുന്നത്. ഇദ്ദേഹത്തിനെതിരേ ശക്തമായ ജനരോഷമാണ് ജോലി ചെയ്യുന്ന വില്ലേജ് ഓഫിസ് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നുയര്‍ന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."