തദ്ദേശ സ്ഥാപനങ്ങളുടെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന ക്യൂ ബില്ലുകള്‍ കൈമാറുന്നു
കൊണ്ടോട്ടി: സംസ്ഥാനത്തെ ട്രഷറികളില്‍ കെട്ടിക്കിടക്കുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ക്യൂ ബില്ലുകള്‍ സര്‍ക്കാര്‍ ഏഴ് മാസത്തിനുശേഷം പാസാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം സമര്‍പ്പിച്ച 19.93 കോടി രൂപയുടെ ബില്ലുകളാണ് നിലവില്‍ പാസാക്കുന്നത്. സാധാരണ മാര്‍ച്ചിലെ ക്യൂ ബില്ലുകള്‍ തെട്ടടുത്ത മാസങ്ങളില്‍ തന്നെ പാസാക്കി നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ക്യൂ ബില്ലുകള്‍ ഏഴ് മാസത്തിന് ശേഷമാണ് നല്‍കുന്നത്. ഓരോ പ്രവൃത്തികളുടേയും ബില്ലുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലേക്കു വയ്ക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ബില്ലുകള്‍ കൂട്ടത്തോടെ സമര്‍പ്പിക്കുമ്പോള്‍ ട്രഷറികളില്‍ ഉണ്ടാകുന്ന സ്തംഭനാവസ്ഥ ഒഴിവാക്കനാണ് സര്‍ക്കാര്‍ ക്യൂ സിസ്റ്റം കൊണ്ടുവന്നത്.
ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ട്രഷറിയില്‍ നല്‍കുന്ന ബില്ലുകള്‍ ക്യൂവില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ബില്ലുകള്‍ തൊട്ടടുത്ത മാസങ്ങളില്‍ ലഭിക്കുമെന്നായിരുന്നു കരാറുകാരുടെ പ്രതീക്ഷ.
ഇവ പാസാകണമെങ്കില്‍ വീണ്ടും ഡി.പി.സി അംഗീകാരം വാങ്ങുകയും വേണം. എന്നാല്‍ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കാതായതോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കരാറുകാരും വെട്ടിലായി.
ട്രഷറികളില്‍ ബില്ലുകള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് ട്രഷറി ഡയരക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്യൂ സിസ്റ്റത്തില്‍ നിലനില്‍ക്കുന്ന പണമായി ഇതുവരെ മാറാത്ത ബില്ലുകളുടെ തുക 19,93,56,110 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തില്‍നിന്ന് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ബില്ലുകള്‍ മാസാവസാനം ഒന്നിച്ച് സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട്, തൃശൂര്‍ കോര്‍പ്പറേഷനുകള്‍, വയനാട്, കണ്ണൂര്‍ ജില്ലാപഞ്ചായത്തുകള്‍, 19 നഗരസഭകള്‍, 143 ഗ്രാമപഞ്ചാത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ ബില്ലുകളാണ് പാസാകാതെ കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."