HOME
DETAILS
MAL
ആശുപത്രിയില്നല്കിയ പ്രഭാത ഭക്ഷണത്തില്‍ അട്ട !
backup
August 05 2016 | 23:08 PM
പാറശാല: പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ വിതരണം ചെയ്ത പ്രഭാത ഭക്ഷണത്തില്‍ അട്ടയെ കണ്ടെത്തി.
സംഭവത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.
പ്രസവ വാര്‍ഡിലെ കുളത്തൂര്‍ സ്വദേശിനിക്ക് നല്കിയ അപ്പത്തിലും സാമ്പാറിലുമാണ് അട്ടയെ കണ്ടെത്തിയത്.
ആശുപത്രിയിലെ ഭക്ഷണശാലപ്രവര്ത്തിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ സമീപത്തുളള ഒരു ഹോട്ടലിനാണ് ഭക്ഷണവിതരണം കരാര്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ നല്കിയ ഭക്ഷണത്തിലാണ് അട്ടയെ കണ്ടെത്തിയത്.
രോഗികള്‍ ആശുപത്രിയില്‍ നിന്നും കൂപ്പണ്‍ വാങ്ങിയ ശേഷം ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കണം.
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലിലെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."