തായ്വാനെ ചൈനയോട് ചേര്‍ക്കുന്നത് തടയാന്‍ ഒരു ശക്തിക്കുമാവില്ല: പ്രതിരോധമന്ത്രി
ബെയ്ജിങ്: തായ്വാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൈനയുടെ ദേശീയ താല്പര്യങ്ങളില് പ്രധാനപ്പെട്ടതാണെന്നും അതിനെ രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുന്നത് തടയാന്‍ ലോകത്ത് ഒരു ശക്തിക്കുമാവില്ലെന്നും ചൈനീസ് പ്രതിരോധമന്ത്രി വീ ഫെങ്.
വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പരാജയത്തില്‍ കലാശിക്കുമെന്നും ഷിയാങ്ഹാന് ഫോറത്തില്‍ അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ തായ്വാനില് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. പൂര്‍ണമായും പുനരേകീകരണം നടന്നിട്ടില്ലാത്ത ലോകത്തിലെ ഒരേയൊരു ശക്തി ചൈനയാണ്. ചൈനയില്‍നിന്ന് കാലുമാറിയ രാജ്യമായ തായ്വാനെ വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടിവന്നാല്‍ സൈനികശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് ഈവര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു.
തായ്വാന് പിന്തുണ നല്‍കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്ന യു.എസ് സമീപനത്തിനെതിരേ ചൈന ശക്തമായി പ്രതികരിക്കാറുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."