HOME
DETAILS
MAL
ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ഹസന്
backup
June 22 2017 | 22:06 PM
കോഴിക്കോട്: ഉദ്യോഗസ്ഥര്‍ ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കോഴിക്കോട് ചക്കിട്ടപാറയില്‍ ചെമ്പനോട വില്ലേജ് ഓഫിസിന് മുന്നില്‍ കര്ഷകന് ആത്മഹത്യചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ആവശ്യപ്പെട്ടു. ജീവനെടുക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നാമമാത്രമായ നടപടി സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. അവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണം. വില്ലേജ് ഓഫിസുകളില്‍ നടക്കുന്ന അഴിമതിക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കൂവെന്നും ഹസന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."