മുത്തച്ഛന്റെയും ചെറുമകളുടെയും മരണം: ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു
കഴക്കൂട്ടം: കാവോട്ടുമുക്ക് മലമേല്‍പറമ്പില്‍ നിയന്ത്രണം വിട്ട് കാറിടിച്ച് മുത്തച്ഛനും ചെറുമകളും മരിച്ച സംഭവത്തില്‍ ക്ഷുഭിതരായ ക്ഷുഭിതരായ നാട്ടുകാര്‍ മുന്‍ പൊലിസുകാരന്‍ മാഹീന്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. നാട്ടുകാരെ അനുനയിപ്പിക്കാന്‍ പൊലിസ് ഏറെ പാടുപെട്ടു. മദ്യലഹരിയില്‍ കാറോടിച്ച മുന്‍ പൊലിസുകാരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ പിടികൂടി. സംഭവമറിഞ്ഞ് കഠിനംകുളം പൊലിസ് എത്തുമ്പോഴേയ്ക്കും തടിച്ചുകൂടിയ നാട്ടുകാര്‍ പൊലിസിനെ തടയുകയും പിടികൂടിയ മുന്‍ പൊലിസുകാരനായ മാഹിനെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. പൊലിസ് ഏറെ പണിപ്പെട്ടാണ് മാഹിനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ച് സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയത്. അപകടം ഉണ്ടാക്കിയ കാര്‍ റോഡുവക്കില്‍ പാര്‍ക്കുചെയ്തിരുന്ന ഒരു സ്‌കൂട്ടറും ഒരു ബൈക്കും ഇടിച്ചുവീഴ്ത്തിയിരുന്നു. അതിന്റെ ഉടമകളും പ്രതിഷേധത്തിനെത്തി. അപകടമുണ്ടാക്കിയ മാഹിനിനെതിരെ മനപൂര്‍വമായ കൊലക്കുറ്റത്തിനു കേസെടുക്കണമൊവശ്യപ്പെട്ട് നാട്ടുകാര്‍ കഠിനംകുളം പൊലിസ് സ്റ്റേഷനുമുന്നിലെത്തി സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു. കഴക്കൂട്ടം കാവോട്ടുമുക്ക് മലമേല്‍പറമ്പല്‍ പുളിവിളാകത്തു വീട്ടില്‍ റാഷിദയ്ക്ക് ആദ്യം നഷ്ടമായത് സ്വന്തം ഭര്‍ത്താവിനെയാണ്. ഭര്‍ത്താവ് സുധീര്‍ വി.എസ്.എസ്.സിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഡല്‍ഹിയില നിന്നും നാട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്നും തെറിച്ചുവീണു മരിച്ചിരുന്നു. ഇപ്പോള്‍ മകളുടെയും പിതാവിന്റെയും അപകടവാര്‍ത്തയറിഞ്ഞ് തളര്‍ന്നുവീണ റാഷിദയെ എങ്ങനെ സമാധാനിപ്പിക്കണമെറിയാതെ ബന്ധുക്കളും കുഴങ്ങി. ഭര്‍ത്താവിന്റെ മരണ ശേഷമാണ് തുമ്പ വി.എസ്.എസ്.സിയില്‍ റാഷിദയ്ക്ക് ജോലി ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മകള്‍ ആലിയഫാത്തിമയും
മരിച്ചതോടെ ഏക മകന്‍ ഷാരുഖ് മാത്രമാണ് റാഷിദയ്ക്ക് ഇനി ആശ്രയം. അപകടം
നടക്കുമ്പോള്‍ റാഷിദ ഓഫീസിലായിരുന്നു. മകള്‍ക്ക് ഒരു ചെറിയഅപകടമുണ്ടായെന്നും ഉടന്‍ വീട്ടിലെത്തണമെന്നും അറിയിച്ചതിനെതുടര്‍ന്ന് വീട്ടിലെത്തുമ്പോഴാണ് റാഷിദ അപകടത്തിന്റെ ഗൗരവം
അറിയുന്നത്. ഉടന്‍ തളര്‍ുവീണ റാഷിദ രാത്രി വൈകിയും പിതാവിന്റെയും മകളുടെയും വേര്‍പാട് അറിഞ്ഞില്ല.
അമിതവേഗതയും മദ്യപിച്ചുള്ള കാറോട്ടവും കാവോട്ടുമുക്ക് മലമേല്‍പറമ്പില്‍കവര്‍ന്നെടുത്തത് രണ്ടു ജീവനുകളാണ്. കാവോട്ടുമുക്കുമലമേല്‍പറമ്പ് റോഡ് ടാര്‍ചെയ്ത് വീതികൂട്ടിതോടെ ബൈക്കുയാത്രികരും കാറോടിക്കുവരുമെല്ലാം അമിതവേഗതയിലാണെന്ന് നാട്ടുകാര്‍ക്കു നേരത്തെ തന്നെ പരാതിയുണ്ട്. കഴക്കൂട്ടം മേല്‍പാലം വന്നതോടെ ഗതാഗതകുരുക്കില്ലാതെ കണിയാപുരത്തേയ്ക്കു വരാനുള്ള ഒരു വഴിയായി ഇത് ഉപയോഗിക്കുന്നതോടെ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡില്‍ വേഗതനിയന്ത്രണം സംവിധാനം വേണമെന്നും രാവിലെയും വൈകുന്നേരവും കഠിനംകുളം പൊലിസിന്റെ പെട്രോളിംഗ് വേണുമെന്നും നാട്ടുകാര്‍ പല തവണ ആവശപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ റോഡില്‍ അപകടങ്ങള്‍ പതിവാണെും നാട്ടുകാര്‍ക്കു പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."