ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന: അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
വാണിമേല്‍: പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ഐ ജയരാജിന്റെ നേതൃത്വത്തില്‍ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട്, വയല്‍പീടിക എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, സ്റ്റേഷനറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ലൈസന്‍സില്ലാത്തതും ശുചിത്വം പാലിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ശുചിത്വം കുറഞ്ഞ അടുക്കളയില്‍ പാചകം ചെയ്തതിന് വിലങ്ങാടുള്ള ദേവാംഗന ഹോട്ടലിന് നോട്ടിസ് നല്കി. മില്‍മ ബൂത്തില്‍ സൂക്ഷിച്ചിരുന്ന പഴകിയ പാല്‍ നശിപ്പിച്ചു. കോഴി വില്‍പനക്കുള്ള ലൈസെന്‍സ് ഉപയോഗിച്ച് പന്നിമാംസം വില്‍പന നടത്തിയ ബ്രദേഴ്‌സ് ചിക്കന്‍ സ്റ്റാളിന് വില്‍പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. അഞ്ചു സ്ഥാപനങ്ങളില്‍നിന്ന് പുകയില നിയന്ത്രണ നിയമപ്രകാരം പിഴ ഈടാക്കി.
പല സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കാതെയും നിലവിലുള്ളവ പുതുക്കാതെയുമാണ് കച്ചവടം നടത്തുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. അവര്‍ക്കെതിരേ പഞ്ചായത്തുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."