രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിഹാറിന്റെ മകളെ പിന്തുണക്കാത്തത് വിഢിത്തമെന്ന് നിതീഷിനോട് ലാലു
ന്യൂഡല്‍ഹി: ബിഹാറിന്റെ മകളായ മീരാ കുമാറിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണക്കാത്തത് വിഢിത്തമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ലാലുപ്രസാദ് യാദവ്.
നിതീഷ് കുമാറിനെ നേരില്‍ കണ്ട് മീരാകുമാറിനെ പിന്തുണക്കാന്‍ അപേക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനം വിഢിത്തമാണെന്ന നിതീഷിനോട് പറയും. ഇത് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മീരാ കുമാറിന് പിന്തുണക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.
നേരത്തെ പ്രതിപക്ഷ ഐക്യത്തിന് ഉറപ്പ് നല്കിയ നിതീഷ് കുമാര്‍ എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ നിര യോഗം ചേര്‍ന്നത്. ഒന്നിച്ച് നില്‍ക്കാമെന്ന് ഉറപ്പ് നല്കിയ 17 പാര്‍ട്ടികളില്‍ നിതീഷ് ഒഴികെ 16ഉം യോഗത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."