ഡ്രസ്സിങ് റൂമിലെ സ്വകാര്യങ്ങള്‍ പുറത്തു പറയില്ല- കുംബ്ലെയുടെ രാജിയില്‍ കോഹ്ലി
പോര്‍ട്ട് ഓഫ് സ്പെയിന്: ഡ്രസ്സിങ് റൂമിനുള്ളിലെ സ്വകാര്യത അങ്ങിനെ തന്നെ നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ ടീമിന്റെ രാജിവെച്ച പരിശീലകന് അനില്‍ കുംബ്ലെയുടെ രാജിയില്‍ നായകന് വിരാട് കോഹ്ലി. രാജിയുമായി ബന്ധപ്പെട്ട് കുംബ്ലെയുടെ വിശദീകരണത്തിനു ശേഷമാണ് കോ ഹ്ലിയുടെ പ്രതികരണം.
'അനില്‍ കുംബ്ലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് പ്രകടിപ്പിച്ചത്. രാജിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം സംഭവിച്ചതാണത്'- ഇന്ത്യന്‍ നായകന് പറഞ്ഞു. വിന്‍ഡീസിനെതിരായ ഏകദിന മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാമ്പ്യന്‍സ് ട്രോഫിക്കിടെ 11 വാര്‍ത്താ സമ്മേളനം നടത്തിയിട്ടുണ്ടെന്നും അപ്പോഴൊന്നും ഡ്രസ്സിങ് റൂമിലെ കാര്യങ്ങള്‍ പുറത്തു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രസ്സിങ് റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറയരുതെന്നാണ് പൊതുവായ ധാരണ. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായുള്ള രീതിയാണത്. ആ വിശ്വാസം അങ്ങനെത്തന്നെ നില്ക്കട്ടെ- കോഹ്ലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."