തളിപ്പറമ്പില്‍ പേയിളകിയ പശുവിന്റെ അക്രമം; രണ്ടു പേര്‍ക്ക് പരുക്ക്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഭ്രാന്തന്‍ പശുവിന്റെ അക്രമം. രണ്ടു പേര്‍ക്ക് പരുക്ക്. തളിപ്പറമ്പ് പൊലിസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പശുവിനെ പിടിച്ചു കെട്ടി. തളിപ്പറമ്പ് രാജരാജേശ്വേര ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം.
പേയിളകിയ പശു മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. രാവിലെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ആടിക്കുംപാറയിലെ പി.വി.നളിനി(58), എം.വി.സന്തോഷ്(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സ നല്‍കി. അക്രമാസക്തയായ പശുവിനെ കണ്ട് ഓടുന്നതിനിടയില്‍ വീണാണ് ഇവര്‍ക്ക് പരുക്കേറ്റത്.
വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പൊലിസും തളിപ്പറമ്പ് അഗ്‌നിശമനസേനയും ഇവര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകന്‍ മക്കി സിദ്ദിഖും ചേര്‍ന്ന് ഒരുമണിക്കൂര്‍ നേരത്തെ അതിസാഹസികമായ ശ്രമത്തിന് ശേഷമാണ് പശുവിനെ പിടിച്ചുകെട്ടാനായത്. പശുവിന നഗരസഭാ വെറ്റിനറി സര്‍ജന്‍ ഡോ. ഇ. സോയ പരിശോധിച്ച ശേഷം കുത്തിവെയ്പ്പ് നല്‍കിയി. വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സലാ പ്രഭാകരന്റെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി.
പ്രദേശത്ത് അലഞ്ഞുതിരിയുന്ന പശുക്കളുടെയും തെരുവു നായ്ക്കളുടെയും ശല്ല്യം വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ നഗരസഭാ അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."