'നമ്മുടെ വടക്കാഞ്ചേരി': സ്വരാജ് ഭവന്റെ നിര്‍മാണത്തിന് തുടക്കം
വടക്കാഞ്ചേരി : നമ്മുടെ വടക്കാഞ്ചേരി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പാര്‍പ്പിട പദ്ധതിയായ സ്വരാജ് ഭവന്റെ മൂന്നാമത് വീടിന്റ നിര്‍മാണോദ്ഘാടനം അനില്‍ അക്കര എം.എല്‍.എ നിര്‍വഹിച്ചു. കോലഴി പഞ്ചായത്തിലെ ശങ്കരന്‍ചിറയിലുള്ള മനോജിന്റെ കുടുംബത്തിനാണ് 650 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മിച്ചു കൊടുക്കുന്നത്. വീടു നിര്‍മിക്കുന്നതിന് ആവശ്യമായി വരുന്ന സംഖ്യയില്‍ ആറ് ലക്ഷം രൂപ തോമസ് കോനിക്കര മകളുടെ വിവാഹത്തോടനുബന്ധിച്ചു സമ്മാനമായി നല്‍കി.വടക്കാഞ്ചേരി മണ്ഡലത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയിലെ പാര്‍ളിക്കാട്, കൈപ്പറമ്പ് പഞ്ചായത്തിലെ കൊള്ളന്നൂര്‍ കോളനിയിലുമായി രണ്ട് വീടുകളുടെ നിര്‍മാണം നേരത്തേ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കെ.പി.സി.സിയുടെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനഃനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 വീടുകളും നിര്‍മിക്കുന്നുണ്ട്.കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജെ ഷാജു അധ്യക്ഷനായി. ചടങ്ങില്‍ കോനിക്കര ഗോള്‍ഡ് എം.ഡി തോമസ് കോനിക്കര, വീട് നിര്‍മാണ കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ കെ.എ ഐസക്ക്, കോലഴി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ് വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീബാ ഗിരീഷ്, കോലഴി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ഉണ്ണിക്കൃഷ്ണന്‍, ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോമോന്‍ കൊള്ളന്നൂര്‍, എം.ആര്‍ രവീന്ദ്രന്‍, നമ്മുടെ വടക്കാഞ്ചേരി പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരായ പി. ഗംഗാധരന്‍, ലിന്‍സണ്‍ തിരൂര്‍, ആന്റോ കുറ്റൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."