പണി കഴുതപ്പുറത്തും വരും !! സീറ്റ് കച്ചവടം നടത്തിയ ബി.എസ്.പി നേതാക്കളെ പ്രവര്‍ത്തകര്‍ ചെയ്തത്
ജയ്പൂര്‍: രാജസ്ഥാനില്‍ സീറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് രണ്ട് ബി.എസ്.പി നേതാക്കളെ പ്രവര്‍ത്തകര്‍ ചെരിപ്പുമാലയിട്ട് കഴുതപ്പുറത്തിരുത്തി നടത്തിച്ചു. പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ രാംജി ഗൗതം, പാര്‍ട്ടി സംസ്ഥാന മുന്‍ യൂനിറ്റ് ഇന്‍ചാര്‍ജ് സീതാറാം എന്നിവരെയാണ് ജയ്പൂരിലെ ബാനിപാര്ക്കിലെ ഓഫിസിന് ചുറ്റും കഴുതപ്പുറത്തിരുത്തി നടത്തിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് ബി.എസ്.പിയില്‍ ചേര്‍ന്നവര്‍ക്ക് സീറ്റ് നല്‍കിയതിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
നേതാക്കന്മാരുടെ പ്രവര്‍ത്തിയാല്‍ പ്രവര്‍ത്തകര്‍ തകര്‍ന്നിരിക്കുകയാണെന്നും ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കൊടുക്കുന്നതെന്നും ബി.എസ്.പി പ്രവര്ത്തകന് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."