ഉദ്യോഗസ്ഥര്‍ പഴയപോലെയല്ല: പൊതു സ്ഥലങ്ങള്‍ കയ്യേറുന്നവര്‍ ജാഗ്രതൈ
സൈദലവി ഫൈസി കടമ്പഴിപ്പുറം
പത്തിരിപ്പാല : ക്രമക്കേടുകളും തട്ടിപ്പുകളും കണ്ട് കണ്ണടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാലം മാറി. രാഷ്ട്രീയ സ്വാധീനമോ പണത്തിന്റെ കൊഴുപ്പോ ഒന്നും ഇനി തട്ടിപ്പുകള്‍ക്ക് രക്ഷയാവില്ലെന്നാണ് പത്തിരിപ്പാലയിലെ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ നിലപാടുകളില്‍ നിന്നും വ്യക്തമാകുന്നത്.
ഓപ്പറേഷന്‍ അനന്ത എന്ന നാമധേയത്തില്‍ കഴിഞ്ഞ ദിവസം അനധികൃതമായി പൊതു സ്ഥലങ്ങള്‍ കയ്യേറിയ പത്തിരിപ്പാലയിലെ സംസ്ഥാന പാതയോരത്തെ 65ഓളം കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കാനായത്. ദിവസങ്ങള്‍ക്കുമുമ്പ് ഒഴിയാനുള്ള നിയമപരമായ നോട്ടീസ് കൊടുത്തിട്ടും ഒഴിയാന്‍ കൂട്ടാക്കാതിരുന്ന പത്തിരിപ്പാല ജംഗ്ഷനിലെ സദനം റോഡ് മുതല്‍ 200 മീറ്റര്‍ ദൂരത്തിലെ പാതയുടെ ഇരുഭാഗങ്ങളിലുമുള്ള കയ്യേറ്റങ്ങളാണ് രാവിലെ 6;30 മുതല്‍ റവന്യൂവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത്.നടപടികള്‍ വൈകുന്നേരം 6 മണിവരെ നീണ്ടു.ഓപ്പറേഷന്‍ അനന്ത തുടരുമെന്നുതന്നെയാണ് ഭരണകൂടവും അതിന്റെ സംവിധാനങ്ങളും വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ നയം വ്യക്തമാക്കി ഒറ്റപ്പാലം സബ് കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ : കയ്യേറിയ സ്ഥലങ്ങള്‍ ഒഴിപ്പിക്കുക തന്നെ വേണം. നിയമപരമായി കയ്യേറ്റങ്ങള്‍ ഒഴിയാത്തവരെഒഴിപ്പിക്കുകയാണ് വേണ്ടത്.
നിയമ വിരുദ്ധമായ കയ്യേറ്റങ്ങളും കച്ചവടങ്ങളും കുഴപ്പങ്ങളും അസൗകര്യങ്ങളും സൃഷ്ടിക്കുന്നത് കണ്ണടക്കാനാവില്ല,ജനങ്ങളുടെ ജിവിതവും സുരക്ഷയും സംരക്ഷിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.ഇതു സംബന്ധമായി അറിയിപ്പുകളും നോട്ടീസുകളുമൊക്കെ ലഭിച്ചിട്ടും വീണ്ടും ഈ തരത്തിലുള്ള കയ്യേറ്റങ്ങള്‍ തികച്ചും ഒഴിപ്പിക്കേണ്ടത് തന്നെയാണ് .ഇത് സംബന്ധമായി 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ ശ്രീ പി ഉണ്ണിയുടെ ചോദ്യങ്ങള്‍ക്ക് റവന്യൂ ഭവനവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ കൊടുത്ത മറുപിയിലെ ചില ഭാഗങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം.1957ലെ കേരള ഭൂസംരക്ഷണ നിയമപ്രകാരം 1958ലെ ചട്ടങ്ങള്‍ എന്നിവ പ്രകാരം സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
ചട്ടങ്ങളും നിയമങ്ങളും പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും മേലില്‍ ഉണ്ടാകാതിരിക്കാനും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും 1957ലെ ഭൂസംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കികൊണ്ട് 2009ലെ നിയമങ്ങള്‍ ഭേദഗതി വരുത്തികൊണ്ടും ിപിഴ ഉള്‍പ്പെ ടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധമായ ഓരോ ജില്ലയിലെയുംകണക്കുകളുടെ വിശദാംശങ്ങളും ഞെട്ടിപ്പിക്കുന്നവയാണ്.അതില്‍ പാലക്കാട് ജില്ലയില്‍ 14.4148 ഹെക്ടര്‍ ഭൂമിയാണ് കയ്യേറ്റഭൂമിയായ് കണക്കാക്കപ്പെട്ടിട്ടുള്ളത്.പാലക്കാട് ജില്ലയില്‍ ഇത് സംബന്ധിയായി 417 കേസുകളുംഒറ്റപ്പാലം അസംബ്‌ളി മണ്ഡലത്തില്‍ 84 കേസുകളും നിലവിലുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇനിയെങ്കിലും അനധികൃതമായി ഭൂമികയ്യേറ്റങ്ങള്‍ നടത്തുന്നവര്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ പിടിവീഴുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."