മോഷണം പോയ സ്കൂട്ടര്‍ രണ്ട് മാസത്തിന് ശേഷം ഉടമ കണ്ടെത്തി
തൊടുപുഴ: മോഷണം പോയ സ്കൂട്ടര്‍ രണ്ടുമാസത്തിന് ശേഷം മറ്റൊരാളുടെ കൈയിലിരിക്കുന്നത് കണ്ട് ഉടമ തന്നെ പിടികൂടി പൊലിസില്‍ ഏല്പിച്ചു. വെങ്ങല്ലൂര്‍ സ്വദേശി അംബുജാക്ഷന്റെ സ്കൂട്ടറാണ് രണ്ടുമാസത്തിനു ശേഷം തിരികെ ലഭിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ തൊടുപുഴ ശ്രീകൃഷ്ണ ലോഡ്ജിന് സമീപത്തെ റോഡിലാണ് സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മടങ്ങിയെത്തുമ്പോള്‍ സ്കൂട്ടര്‍ കാണാനില്ലായിരുന്നു. തൊടുപുഴ പൊലിസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്തിയില്ല.
ഇന്നലെ രാവിലെ മങ്ങാട്ടുകവലയില്‍ വച്ചാണ് തന്റെ സ്കൂട്ടര്‍ മറ്റൊരാളുടെ കൈവശമിരിക്കുന്നത് ഇദ്ദേഹം കണ്ടത്. ഉടനെ തടഞ്ഞുവെച്ച ശേഷം പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് എത്തി സ്കൂട്ടര്‍ സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍, താന്‍ മറ്റൊരാളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് സ്കൂട്ടര്‍ വാങ്ങിയതാണെന്നാണ് ഇത് ഉപയോഗിച്ചിരുന്നയാള്‍ പറഞ്ഞത്. രണ്ടുപേരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."