വട്ടവടയെ മികച്ച പച്ചക്കറി ഉല്‍പ്പാദന കേന്ദ്രമാക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍
തൊടുപുഴ: വട്ടവട, കാന്തല്ലൂര്‍ മേഖലയെ കേരളത്തിലെ മികച്ച പച്ചക്കറി ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. വട്ടവടയില്‍ 5 കോടി രൂപയുടെ കൃഷി അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെയും പച്ചക്കറി കര്‍ഷകര്‍ക്ക് മൂന്ന് കോടി രൂപയുടെ സബ്‌സിഡി വിതരണത്തിന്റെയും വായ്പാ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വട്ടവടയുടെ വികസനം ലക്ഷ്യമിട്ട് ദേവികുളം ബ്ലോക്കിനെ പ്രത്യേക കാര്‍ഷികമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടത്തെ കര്‍ഷകരുടെ രക്ഷാകര്‍തൃത്വം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വട്ടവടയിലെ വെളുത്തുള്ളിയെ ആഗോള ബ്രാന്റാക്കി വളര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും.
ഇന്ത്യയില്‍ കൃഷി ചെയ്യുന്ന 18 തരം വെളുത്തുള്ളികളെ താരതമ്യം ചെയ്ത് വട്ടവട വെളുത്തുള്ളിയുടെ വൈശിഷ്ട്യം ലോകത്തിന് ശാസ്ത്രീയമായി ബോധ്യപ്പെടുത്തും. വെളുത്തുള്ളിക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ നേടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാന്തല്ലൂര്‍, പഴത്തോട്ടം എന്നിവിടങ്ങളില്‍ 50 ഏക്കര്‍ സ്ഥലത്ത് മാതൃക കൃഷിത്തോട്ടം ഒരുക്കും.
വിശിഷ്ട കാര്‍ഷികയിനങ്ങള്‍ ശാസ്ത്രീയമായി ഇവിടെ കൃഷി ചെയ്ത് മാതൃകാ പ്രദര്‍ശന തോട്ടമാക്കി ഇതിനെ മാറ്റും. ഈ പ്രദേശത്തെ കാര്‍ഷിക പദ്ധതി നടപ്പാക്കലിനായി ഒരു ഓഫിസറെ പ്രത്യേകം നിയമിച്ചിട്ടുന്നെും മന്ത്രി പറഞ്ഞു. ഗ്രാന്റിസ്, യൂക്കാലി മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കും. 23 വര്‍ഷത്തിന് ശേഷം കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം രണ്ട് മുതല്‍ 13 ഇരട്ടിയായി ഈ ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചിട്ടുന്നെ് മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങളില്‍ നിന്നുള്ള നാശനഷ്ടങ്ങളും ഉന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി എല്ലാ കൃഷി ഓഫിസുകളിലും സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഠീക്കാറാം മീണ, ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ എസ് രാധാകൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, സി പി ഐ ഇടുക്കി ജില്ലാ അസി സെക്രട്ടറി പി മുത്തുപാണ്ടി, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, എം സുന്ദരം, ബേബി ശക്തിവേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."