ജീവനക്കാര്‍ സര്‍വിസ് വിഷയങ്ങളില്‍ കോടതിയെ സമീപിക്കുന്നതു വിലക്കിയ ബോര്‍ഡിന്റെ ഉത്തരവിന് സ്റ്റേ
കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാര്‍ സര്‍വിസ് വിഷയങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കുന്നതു വിലക്കിക്കൊണ്ടുള്ള ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂണ്‍ ആറിലെ വിവാദ ഉത്തരവിനെതിരേ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ബോര്‍ഡിന്റെ ഉത്തരവു ലംഘിച്ച് നേരിട്ട് കോടതിയെ സമീപിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കോടതിയെ സമീപിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കരുതെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ഇടക്കാല ആവശ്യം. ജീവനക്കാരും ഓഫിസര്‍മാരും സര്‍വിസ് സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ബോര്‍ഡിന്റെ ഭരണതലത്തിലുള്ള സംവിധാനം ഉപയോഗിക്കാതെ നേരിട്ട് കോടതിയെ സമീപിക്കരുതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."