HOME
DETAILS

ഫ്രാന്‍സിലെ ബ്യൂജോളീസ് നൗവൗ ഫെസ്റ്റിവെല്‍

  
backup
November 16 2018 | 16:11 PM

beaujolais-nouveau-festival-france-news-spm-world

#സ്വാലിഹ് വാഫി ഓമശ്ശേരി

പാരിസ്: നവംബര്‍ മാസത്തിലെ മൂന്നാമത്തെ വ്യാഴായ്ച ഫ്രാന്‍സിലെ സാംസ്‌കാരിക കലണ്ടറിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ്. 'ബ്യൂജോളീസ് നൗവൗ' എന്ന ഫെസ്റ്റിവല്‍ ജനപ്രിയമാണ് ഫ്രാന്‍സില്‍. അതേ സമയം വിദേശ രാജ്യങ്ങളിലും ആഘോഷം പൊടിപൊടിക്കാറുണ്ട്. 'ബ്യൂജോളീസ്' എന്ന വീഞ്ഞാണ് ഈ ഫെസ്റ്റിവലിന്റെ പ്രത്യേകത.

ഫ്രാന്‍സിലെ ബ്യൂജോളീസ് പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഗാമെയ് മുന്തിരിയില്‍ നിന്നാണ് ഈ സ്‌പെഷ്യല്‍ വൈന്‍ നിര്‍മിക്കുന്നത്. ആറ് മാസം മുതല്‍ എട്ട് മാസം വരെയാണ് ബ്യൂജോളീസിന്റെ നിര്‍മാണസമയം. ചുരുങ്ങിയ സമയം കൊണ്ടുള്ള പ്രക്രിയ ആയതിനാല്‍ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില സാങ്കേതിക വിദ്യകളും വ്യത്യസ്ത തരം മാവുകളും ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ മറ്റുള്ള വൈനുകളില്‍ നിന്നും വ്യത്യസ്തമാണ് ഫ്രാന്‍സിലെ ബ്യൂജോളീസ് വൈന്‍.

ഗാമെയ് മുന്തിരിപ്പാടം വിളവെടുക്കുന്നതിന് മുമ്പ് വര്‍ഷാ വര്‍ഷവും പ്രാദേശിക അധികാരികള്‍ വിളവെടുപ്പ് തിയ്യതി നിശ്ചയിച്ച് ആഘോഷങ്ങളോടെയാണ് വിളവെടുപ്പ് നടത്താറ്. ബ്യൂജോളീസിനുള്ള മുന്തിരി കൈ കൊണ്ട് പറിച്ചതാവണമെന്നുള്ള നിബന്ധനയും ഉണ്ട്.

ലിയോണിന്റെ വടക്കു പ്രദേശത്തെ ബ്യൂജോളീസിലാണ് ഉല്‍പ്പാദനകേന്ദ്രം. ലിയോണ്‍ സിറ്റിയില്‍ തന്നെയാണ് പ്രധാന ഉത്സവവും നടക്കുന്നത്. വൈനിന്റെ പെട്ടി പൊട്ടിക്കുന്നതിനു മുമ്പ് നഗരമധ്യത്തിലൂടെയുള്ള പ്രദര്‍ശനങ്ങള്‍ വര്‍ണാഭമാണ്.

ഏതാണ്ട് 28 ദശലക്ഷം പെട്ടികളാണ് എല്ലാ വര്‍ഷവും വില്‍പ്പനക്കെത്തുന്നത്. മില്യണിലധികം പെട്ടികള്‍ അമേരിക്കയിലേക്കും 7 മില്യണിലധികം പെട്ടികള്‍ ഏഷ്യയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ഫെസ്റ്റിവലിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തിന്റെ പല മേഖലകളിലേക്കും കയറ്റി അയക്കുമെങ്കിലും, നവംബര്‍ മൂന്നാം വ്യാഴായ്ച 12:01 വരെ ലോക്ക് ഹൗസില്‍ സൂക്ഷിക്കും. ചുരുക്കത്തില്‍ ലോകമെമ്പാടും ഒരേസമയമായിക്കും ആഘോഷം തുടങ്ങുക.

വെടിക്കെട്ട്, ഡാന്‍സ്, സംഗീത വിരുന്നിനാല്‍ ഫ്രാന്‍സിലെ വിവിധ തെരുവുകള്‍ ഉറങ്ങാത്ത സുന്ദര രാവുകളാക്കി മാറ്റും. കഫെകളും, റസ്റ്റോറന്റുകളുമൊക്കെ തിങ്ങിക്കവിയും. ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ ആളുകള്‍ എത്താറുണ്ട്.

വാഴപ്പഴം, ഞാവല്‍പ്പഴം തുടങ്ങിയവയുടെ മാവുകള്‍ ഉപയോഗിക്കുന്നതിനാല്‍ വാഴപ്പഴത്തിന്റെ രുചിയാണ് ബ്യൂജോളീസ് വൈനിന്. ചരുങ്ങിയ സമയം കൊണ്ട് നിര്‍മിക്കുന്ന ഇവയ്ക്ക് ചരിത്രത്തിന്റെ സ്വാധീനവും ഉണ്ട്. ക്രിസ്തു വര്‍ഷത്തന്റെ മുമ്പ് തന്നെ ഈ രീതിയിലുള്ള വൈന്‍ നിര്‍മിച്ചതായി ഫ്രാന്‍സിന്റെ ചരിത്രത്താളുകള്‍ രേഖപ്പെടുത്തുന്നു.

മുമ്പ് പാരീസിലെ റേസ് മത്സരങ്ങളിലാണ് ബ്യൂജോളീസ് പ്രത്യക്ഷപ്പെടുന്നത്. ബ്യൂജോളീസിന്റെ നിര്‍മ്മാണ രീതിയും മറ്റും ജനങ്ങളെ ആകര്‍ഷിച്ചതോടെ മാധ്യമ ശ്രദ്ധയും നേടി. 1970കളില്‍ ഈ റേസ് മത്സരം ഫ്രാന്‍സിലെ ദേശീയ മത്സരമായി മാറി. 1980കളില്‍ യൂറോപ്പിലേക്കും അയല്‍രാജ്യങ്ങളിലേക്കും, തുടര്‍ന്ന് വടക്കേ അമേരിക്കയിലേക്കും, 1990 കളില്‍ ഏഷ്യയിലേക്കും റേസ് വ്യാപിച്ചതോടെ കൂടെ ബ്യൂജോളീസും പ്രശസ്തി നേടി.1985 മുതലാണ് ബ്യൂജോളീസ് നൗവൗ ഫെസ്റ്റിവല്‍ തുടങ്ങുന്നത്.

ജോര്‍ജ്ജസ് ഡുവോഫ് എന്ന വ്യക്തിയാണ്  ബ്യൂജോളീസിന്റെ നിര്‍മ്മാതാവ് എന്നറിയപ്പെടുന്നത്. 2001ല്‍ വൈനിന്റെ ഉദ്പാതനത്തില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞ് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു . 'വിന്‍ ദെ മെര്‍ദി' എന്നായിരുന്നു വിമര്‍ശകര്‍ അതിനു വിളിപ്പേര് നല്‍കിയത്. ഒരു പ്രത്യേക ആഘോഷത്തിനായി നിര്‍മിക്കുന്നതാണ്‌ ബ്യൂജോളീസെങ്കിലും  ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഈടു നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  16 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  44 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago