ഐ.പി.എല്‍ ലേലം അടുത്ത മാസം; താരങ്ങളുടെ വിവരങ്ങള്‍ ടീമുകള്‍ പുറത്തുവിട്ടു
മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ഐ.പി.എല്‍ താരലേലത്തിന് വേണ്ടി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയും ഒഴിവാക്കിയതുമായി താരങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. ഐ.പി.എല്‍ ഭരണസമിതിക്കാണ് താരങ്ങളുടെ വിവരങ്ങള്‍ കൈമാറിയത്.
എട്ടു ടീമുകളും വിവരങ്ങള്‍ നല്‍കിയതോടെ ലേലത്തില്‍ ഇടം പിടിച്ചേക്കാവുന്ന താരങ്ങളെക്കുറിച്ച് ധാരണയായി.
സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങള്‍:
ചെന്നൈ സൂപ്പര്‍ കിങ്‌സ്
കഴിഞ്ഞ സീസണിലെ 25 അംഗ സംഘത്തിലെ 22 പേരെയും സി.എസ്.കെ നിലനിര്‍ത്തി. ഒഴിവാക്കിയവര്‍: മാര്‍ക്ക് വുഡ്, ക്ഷിതിസ് ശര്‍മ, കനിഷ്‌ക് സേത്ത്.
നിലനിര്‍ത്തിയവര്‍ എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, കരണ്‍ ശര്‍മ, ഷെയ്ന്‍ വാട്‌സന്‍, ശര്‍ദ്ദുല്‍ താക്കൂര്‍, അമ്പാട്ടി റായുഡു, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഫാഫ് ഡുപ്ലെസി, സാം ബില്ലിങ്‌സ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, ലുംഗിസാനി എന്‍ഗിഡി, കെ.എം ആസിഫ്, എന്‍. ജഗദീശന്‍, മോനു സിങ്, ധ്രുവ് ഷോറെ, ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് വില്ലി, മിച്ചല്‍ സാന്റ്‌നര്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
മലയാളി താരം സച്ചിന്‍ ബേബിയുള്‍പ്പെടെ എട്ടു താരങ്ങളെയാണ് ഒഴിവാക്കിയത്. ഒഴിവാക്കിയവര്‍: സച്ചിന്‍ ബേബി, തന്‍മയ് അഗര്‍വാള്‍, വൃദ്ധിമാന്‍ സാഹ, ക്രിസ് ജോര്‍ഡന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, അലെക്‌സ് ഹെയ്ല്‍സ്, ബിപുല്‍ ശര്‍മ, സയ്ദ് മെഹ്ദി ഹസന്‍.
നിലനിര്‍ത്തിയവര്‍: ഡേവിഡ് വാര്‍ണര്‍, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, നടരാജന്‍, റിക്കി ഭൂയ്, സന്ദീപ് ശര്‍മ, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ഥ് കൗള്‍, സയ്ദ് ഖലീല്‍ അഹമ്മദ്, യൂസുഫ് പഠാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, കെയ്ന്‍ വില്ല്യംസണ്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഷാകിബുല്‍ ഹസന്‍.
മുംബൈ ഇന്ത്യന്‍സ്
നാലു വിദേശ താരങ്ങളടക്കം 10 പേരെ പുതിയ സീസണില്‍ ടീമില്‍ നിന്നൊഴിവാക്കി. ഒഴിവാക്കപ്പെട്ടവര്‍: സൗരഭ് തിവാരി, പ്രദീപ് സാങ്വാന്‍, മൊഹ്‌സിന്‍ ഖാന്‍, എം.ഡി നിധീഷ്, ശരദ് ലുംബ, തജീന്ദര്‍ സിങ് ധില്ലണ്‍, ജെ.പി ഡുമിനി, പാറ്റ് കമ്മിന്‍സ്, മുസ്ഫിസുര്‍ റഹ്മാന്‍, അകില ധനഞ്ജയ.
നിലനിര്‍ത്തിയവര്‍: രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മയാങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ചഹര്‍, അനുകുല്‍ റോയ്, സിദ്ധേഷ് ലാദ്, ആദിത്യ താരെ, കിരോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്, മിച്ചല്‍ മക്ലെനഗന്‍, ആദം മില്‍നെ, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
ഒഴിവാക്കപ്പെട്ടവര്‍: ഗൗതം ഗംഭീര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് ഷമി, ജാസണ്‍ റോയ്, ഗുര്‍കീരത് മന്‍, ഡാന്‍ ക്രിസ്റ്റ്യന്‍, സയാന്‍ ഘോഷ്, ലിയാം പ്ലങ്കെറ്റ്, ജൂനിയര്‍ ഡാല, നമാന്‍ ഓജ. നിലനിര്‍ത്തിയവര്‍: ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, മന്‍ജ്യോത് കല്‍റ, കോളിന്‍ മണ്‍റോ, ക്രിസ് മോറിസ്, ജയന്ത് യാദവ്, രാഹുന്‍ ടെവാട്ടിയ, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ലാമിച്ചാനെ, ആവേശ് ഖാന്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
11 താരങ്ങളെയാണ് ആര്‍.സി.ബി ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ടവര്‍: ക്വിന്റണ്‍ ഡികോക്ക്, മന്‍ദീപ് സിങ്, ബ്രെന്‍ഡന്‍ മക്കുല്ലം, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, സര്‍ഫ്രാസ് ഖാന്‍, പവന്‍ ദേശ്പാണ്ഡെ, മനന്‍ വോറ, മുരുഗന്‍ അശ്വിന്‍, അനിരുദ്ധ് ജോഷി, അനികേത് ചൗധരി.
നിലനിര്‍ത്തിയവര്‍: വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹല്‍, കോളിന്‍ ഡിഗ്രാന്‍ഡോം, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, കുല്‍വന്ദ് ഖെജ്രോലിയ, മോയിന്‍ അലി, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ടിം സോത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി.
രാജസ്ഥാന്‍ റോയല്‍സ്
ഒഴിവാക്കിയവര്‍: ഡാര്‍സി ഷോര്‍ട്ട്, ഹെന്റിച്ച് ക്ലാസെന്‍, ബെന്‍ ലോഗ്ലിന്‍, ഡെയ്ന്‍ പീറ്റേഴ്‌സന്‍, സഹീര്‍ ഖാന്‍, ദുഷ്മന്ത ചമീര, ജയദേവ് ഉനട്കട്ട്, അനുരീത് സിങ്, അങ്കിത് ശര്‍മ, ജതിന്‍ സക്‌സേന.
നിലനിര്‍ത്തിയവര്‍: അജിങ്ക്യ രഹാനെ, കൃഷ്ണപ്പ ഗൗതം, സഞ്ജു സാംസണ്‍, ശ്രേയസ് ഗോപാല്‍, ആര്യമാന്‍ ബിര്‍ള, സുദേശന്‍ മിഥുന്‍, പ്രശാന്ത് ചോപ്ര, സ്റ്റുവര്‍ട്ട് ബിന്നി, രാഹുല്‍ ത്രിപാഠി, ധവാല്‍ കുല്‍ക്കര്‍ണി, മഹില്‍ ലൊംറോര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി.
കിങ്‌സ് ഇലവന്‍ പഞ്ചാബ്
ഒഴിവാക്കപ്പെട്ടവര്‍: യുവരാജ് സിങ്, ആരോണ്‍ ഫിഞ്ച്, അക്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ, ബരീന്ദര്‍ സ്രാന്‍, ബെന്‍ ഡ്വാര്‍ഷിയസ്, മനോജ് തിവാരി, അക്ഷദീപ് സിങ്, പ്രദീപ് സാഹു, മയാങ്ക് ഡഗര്‍, മന്‍സൂര്‍ ധര്‍.
നിലനിര്‍ത്തിയവര്‍: ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ആന്‍ഡ്രു ടൈ, മയാങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പൂത്ത്, മുജീബുറഹ്മാന്‍, കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, ആര്‍. അശ്വിന്‍.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ഒഴിവാക്കപ്പെട്ടവര്‍: മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സന്‍, ടോം കറെന്‍, കാമറോണ്‍ ഡെല്‍പോര്‍ട്ട്, ജൊനാതന്‍ സിയേള്‍സ്, ഇഷാങ്ക് ജൊഗ്ഗി, അപൂര്‍വ്വ് വംഖാഡെ, വിനയ് കുമാര്‍.
നിലനിര്‍ത്തിയവര്‍: ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍, പ്രധീഷ് കൃഷ്ണ, ശിവം മാവി, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, റിങ്കു സിങ്, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."