ഇംഗ്ലണ്ടിന്റെ പത്താം നമ്പറിന് ഇനി റൂണിയില്ല
ലണ്ടണ്ടന്: നീണ്ട പതിനഞ്ച് വര്‍ഷക്കാലം ഇംഗ്ലണ്ട് ഫുട്ബോളിന്റെ നട്ടെല്ലായിരുന്ന വെയ്ന്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അമേരിക്കക്കെതിരേയാണ് റൂണി അവസാനമായി ഇംഗ്ലണ്ടണ്ടിന്റെ 10-ാം നമ്പര്‍ ജഴ്സിയണിഞ്ഞത്. കളിയില്‍ ഇംഗ്ലണ്ടണ്ട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു അമേരിക്കയെ പരാജയപ്പെടുത്തി. എന്നാല്‍ മത്സരത്തില്‍ ഗോളുമായി വിടവാങ്ങാന്‍ റൂണിക്ക് കഴിഞ്ഞില്ലെന്നത് ആരാധകരെ നിരാശരാക്കി. ജെസ്സി ലിന്‍ഗാര്‍ഡ് (26), അലെക്സാണ്ടര്‍ ആര്‍നോള്‍ഡ് (27), കല്ലം വില്‍സണ്‍ (77) എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ രണ്ടണ്ടാം പകുതിയിലാണ് റൂണി ഇംഗ്ലണ്ടണ്ടിനായി കളത്തിലിറങ്ങിയത്. 58-ാം മിനുട്ടില്‍ ലിന്‍ഗാര്‍ഡിന്റെ പകരക്കാരനായി ഗ്രൗണ്ടണ്ടിലെത്തിയ റൂണി കരിയറില്‍ അവസാനമായി ക്യാപ്റ്റന്റെ ആംബാന്റും അണിഞ്ഞു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കിക്കോഫിന് മുമ്പ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരന് കൂടിയായ റൂണിയെ ഇരുടീമുകളും ആദരിച്ചത്. ഇംഗ്ലണ്ടണ്ടിനു വേണ്ടണ്ടി റൂണിയുടെ 120-ാം മത്സരം കൂടിയായിരുന്നു ഇത്.
2003ലായിരുന്നു വെയ്ന്‍ റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് ചുവട്വച്ചത്. 120 മത്സരത്തില്‍ നിന്ന് 53 ഗോളുകളാണ് റൂണി സ്വന്തമാക്കിയിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും കുന്തമുനയായിരുന്ന റൂണി യുനൈറ്റഡില്‍ നിന്ന് എവര്ട്ടണിലെത്തി. അവിടെ നിന്ന് എം.എസ്.എല്ലിലെ ഡി.സി യുനൈറ്റഡിന് വേണ്ടി കളിക്കുന്നു. അമേരിക്കന്‍ ലീഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റൂണി ഇതുവരെ 21 കളികളില്‍ നിന്ന് 12 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."