സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് നെല്ല് സംഭരണ രജിസ്ട്രേഷന് തടസമില്ല
പാലക്കാട്: സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന് രജിസ്ട്രേഷന് നടത്തുന്നതിന് തടസമില്ലെന്ന് സപ്ലൈകോ അറിയിച്ചതായി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്. ചിന്നക്കുട്ടന്‍ അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നെല്ല് സംഭരണ രജിസ്ട്രേഷന് ഐ.എഫ്.സി കോഡ് രേഖപ്പെടത്തണമെന്ന് സപ്ലൈകോയുടെ നിര്‍ദേശം ബുദ്ധിമുട്ടുള്ളതായി സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് പ്രസിഡന്റ് സപ്ലൈകോ അധിക്യതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഒന്നാം വിള നെല്ല് സംഭരണം രജിസ്ട്രര്‍ ചെയ്യുന്നതിന് ഐ.എഫ്.എസ്.ഇ കോഡ് രേഖപ്പെടുത്തണമെന്ന നിര്‍ദേശം മാറ്റിയത്. അതിനാല്‍ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ ആശങ്കപെടേണ്ടന്നും സഹകരണ സംഘങ്ങള്‍ക്ക് റജിസ്ട്രേഷന് നടപടികള്‍ തുടരാമെന്നും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."