HOME
DETAILS
MAL
ബിഹാറിന്റെ പുത്രിക്ക് തോല്ക്കാന് വിധി: നിതീഷ് കുമാര്‍
backup
June 23 2017 | 19:06 PM
പാറ്റ്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡിയുടെ പിന്തുണ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെന്ന് ഉറപ്പായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
മീരാകുമാറിനോട് തനിക്ക് വളരെയേറെ ആദരവുണ്ട്. പക്ഷെ, ബിഹാറിന്റെ പുത്രി പരാജയപ്പെടാനാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് നിതീഷ് പറഞ്ഞു. പാറ്റ്നയില്‍ സംഘടിപ്പിച്ച ഇഫ്താറിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ്.
എന്‍.ഡി.എയെ പിന്തുണച്ച നടപടിയെയും നിതീഷ് ന്യായീകരിച്ചു. ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകേണ്ടത് സംസ്ഥാനത്തിന്റെ കൂടി അഭിമാനത്തിന്റെ കാര്യമാണെന്നും അതില്‍ തര്‍ക്കത്തിന് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."