സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: പ്ലീസ് ഇന്ത്യ സഊദി നാഷണൽ, മോറബ്ബ അൽ വഷിം മെഡിക്കൽ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മൊഹമ്മദ് കാമിൽ ഉദ്ഘാടനം ചെയ്‌തു. പ്ലീസ് ഇന്ത്യ ജി. സി. സി ചെയർമാൻ ലത്തീഫ് തെച്ചി അധ്യക്ഷത വഹിച്ചു.
പ്ലീസ് ഇന്ത്യയുടെ മികച്ച ജീവകാരുണ്യ പ്രവർത്തന ത്തിനുള്ള പ്രത്യേക പുരസ്‌കാരം നാസർ അൽ ഒതൈബി ഭാരവാഹികൾക് സമ്മാനിച്ചു. സഊദി നാഷണൽ കോർഡിനേറ്റർ വി.കെ.റഫീഖ് ഹസൻ വെട്ടത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. താഹിർ. ഡോ. മുസ്തഫ, ഡോ. അജ്‌വ, ഡോ. സുലൈമാൻ, ഡോ. ഫെമിത അഹമ്മദ്. നഴ്‌സുമാരായ ഏലിയാമ്മ, നസിയ, അമാനി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
റിയാദ് റീജിണൽ കോർഡിനേറ്റർ ഗഫൂർ കൊയിലാണ്ടി, ജയൻ കൊടുങ്ങല്ലൂർ, എഞ്ചിനീയർ ശ്രീകുമാർ, സലീഷ് മാസ്റ്റർ, ഷഹീർ ചേവായൂർ, ഷാബിൻ ജോർജ്, സജീർ വലിയോത്തു, മൻസൂർ കല്ലൂർ, അകിനാസ്, ഷാജഹാൻ കരുനാഗപ്പള്ളി, നാസർ തെച്ചി, സൈഫുദ്ധീൻ എടപ്പാൾ, അഡ്വ. ജലീൽ, മജീദ് പൂളകാടി, റാഫി കൊയിലാണ്ടി എന്നിവർ വേണ്ട സജ്ജീകരങ്ങൾ നടത്തി.
Photo attached on mail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."