ദാറുല്‍ഹുദാ യു.ജി പരീക്ഷാ റാങ്ക് ജേതാക്കള്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല യു.ജി ഡിഗ്രി സെമസ്റ്റര്‍ പരീക്ഷയുടെയും സീനിയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയുടെയും റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു.
ഡിഗ്രി സെമസ്റ്റര്‍ പരീക്ഷയില്‍ ദാറുല്‍ഹുദാ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹസന് റസാഖി (മുംബൈ) നാണ് ഒന്നാം റാങ്ക്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ വിദ്യാര്‍ഥിയായ മുഈനുദ്ദീന് (ബംഗളൂരു) രണ്ടാം റാങ്കും ദാറുല്‍ഹുദാ ഡിഗ്രി കാംപസിലെ ഖമറുല്‍ ഫാരിസ്. കെ പൂക്കിപ്പറമ്പ് മൂന്നാം റാങ്കും നേടി.
സീനിയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയില്‍ ദാറുല്‍ഹുദാ കാംപസിലെ മുഹമ്മദ് ഷാമില്‍ കടമേരി ഒന്നാം റാങ്കും കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ അക്കാദമിയിലെ അബ്ദുസമദ് രണ്ടാം റാങ്കും നേടി. താനൂര്‍ ഇസ്ലാഹുല് ഉലൂമിലെ ഹാഷിം കെ.പി താനാളൂരിനാണ് മൂന്നാം റാങ്ക്.
സെക്കന്‍ഡറി വിഭാഗത്തില്‍ ഒടമല ശൈഖ് ഫരീദ് ഔലിയ മെമ്മോറിയല്‍ കോളജിലെ മുഹമ്മദ് മുബഷിര്‍ പുല്ലിശ്ശേരിക്കാണ് ഒന്നാം റാങ്ക്. ദാറുല്‍ഹുദാ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഹമ്മദ് ഫൈസല്‍ (ഉത്തര്‍പ്രദേശ്) രണ്ടും ദാറുല്‍ഹുദാ സെക്കന്‍ഡറി കാംപസിലെ ഹബീബുര്റഹ്മാന് കൊടക്കാട് മൂന്നാം റാങ്കും നേടി. സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയത്തിന്റെയും ഫലങ്ങള്‍ വാഴ്സിറ്റി സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."